കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ കാറ്റ്... മഴ... ചാലക്കുടിയിൽ വ്യാപക നഷ്ടം, റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത തടസ്സം....

Google Oneindia Malayalam News

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയിൽ വൻ നാശം. വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ ഇളകിവീഴുന്ന അവസ്ഥയുണ്ടായി. റോഡിലേക്ക് മേല്‍ക്കൂര ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

<strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!</strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനുമുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസുകള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കി. ഇതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായി. ചാലക്കുടി സുരഭി സിനിമ തിയറ്റിന്റെ മേല്‍ക്കൂര ഷീറ്റും പറന്നുപോയി. സ്ക്രീന്‍ ഒന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്തായിരുന്നു ഇത്. ആളുകൾ ഇറങ്ങി ഓടുകയായരുന്നു.

Rain

കാറ്റില്‍ പാലം കുലുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്രയും തീവ്രമായ കാറ്റാണ് ആഞ്ഞുവീശിയത്. മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ചാലക്കുടി ഇരുട്ടിലായി. മൂന്നു മണിക്കൂര്‍ നിർത്താതെ മഴ പെയ്യുകയായിരുന്നു. അതേസമയം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ആറാം തീയതിവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

English summary
Heavy storm and rain in Chalakudy town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X