Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്, 7 വില്ലേജുകളിലായി ഒരു കോടിയിലേറെ നാശനഷ്ടം

വടകര : സർവ്വനാശം വിതച്ച് ചുഴലിക്കാറ്റ്, ഏഴ് വില്ലേജുകളിലായി ഒരു കോടിയിലേറെ നാശനഷ്ടം .വടകരയിലും പരിസര പ്രദേശങ്ങളിലും വ്യാഴായ്ച വൈകുന്നേരം 7 മണിയോടെആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ 360 ഓളം വീടുകള്‍, ഭാഗകമായും, 18 ഓളംവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടംസംഭവിച്ചു. വില്യാപ്പള്ളി വില്ലേജില്‍ 150 വീടുകള്‍, കോട്ടപ്പള്ളി110,
പാലയാട്35, നടക്കുതാഴ45, വടകര13, തിരുവള്ളൂര്‍2 എന്നിങ്ങനെയാണ്
വില്ലേജ് അടിസ്ഥാനത്തില്‍ ഇതേവരെ ലഭിച്ച വീട് തകര്‍ന്ന കണക്കുകള്‍.

വില്യാപ്പള്ളിയിലെ ശ്രീപുരം രാഘവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള
വെല്‍ഡിംഗ് ഷോപ്പും, രാജന്‍ പുന്നേരിയുടെ ചായക്കടയുമാണ് തകര്‍ന്ന
സ്ഥാപനങ്ങള്‍. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണാണ്
തകര്‍ന്നത്. ചില വീടുകളിലും, കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ച
ഷീറ്റുകള്‍ കാറ്റില്‍ പറന്നു. കോട്ടപ്പള്ളി ഇരട്ടക്കുളങ്ങര
ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണു.

uvjose

ഇതിനു പുറമെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കാറ്റ് നാശം വിതച്ച
കോട്ടപ്പള്ളി, വില്യാപ്പള്ളി വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്,
വടകര ആര്‍.ഡി.ഒ അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെകെ രവീന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാര്‍
എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. റവന്യു അധികൃതര്‍ എട്ട് സ്്ക്വാഡുകളായി
തരംതിരിച്ചാണ് വിവിധ വില്ലേജുകളിലെ നാശങ്ങളുടെ കണക്ക് വിവരങ്ങള്‍
ശേഖരിച്ചത്. തുടര്‍ന്നും പരിശോധനകള്‍ നടത്തി വിവങ്ങള്‍ ശേഖരിക്കും.
നിരവധി വാഹനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+