കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനം പ്രളയഭീതിയില്‍, രണ്ടിടത്ത് ഉരുള്‍ പൊട്ടി!! 4 മരണം

വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
തെക്കന്‍ കേരളത്തില്‍ കനത്ത മഴ, ചുഴലിക്കാറ്റ് മുന്നറിയിപ്പ് | Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴയുടെ പിടിയില്‍. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്നു തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിക്കഴിഞ്ഞു. കന്യാകുമാരിക്കു സമീപത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു കിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്നു തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ ഉരുള്‍ പൊട്ടി. അമ്പൂരിലും മുതലത്തോട് വനമേഖലയിലുമാണ് ഉരുള്‍ പൊട്ടിയത്. മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കന്യാകുമാരിയില്‍ നാലു പേര്‍ മരിച്ചു. കൊല്ലത്ത് ഓട്ടോയ്ക്ക് മുകളിലേക്ക് മരണം വീണും ഒരാള്‍ മരിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയാണുള്ളത്.

ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്

ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്

ഓഖി ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത് എത്തിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തീരദേശത്തുള്ളവരോട് കടലില്‍ പോവരുതെന്നും നിര്‍ദേശം നല്‍കി.
കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരത്ത് പലയിടങ്ങിലും മരങ്ങള്‍ കടപുഴകി വീണു.

വെള്ളിയാഴ്ച വരെ മഴ തുടരും

വെള്ളിയാഴ്ച വരെ മഴ തുടരും

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തലസ്ഥാനത്തെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുണ്ട്.. ശബരി മല തീര്‍ഥാടകര്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെയും ജാഗ്രതാ നിര്‍ദേശി നല്‍കിക്കഴിഞ്ഞു.

പുലര്‍ച്ചെ ശക്തമായ മഴയാണ് ശബരിമലയില്‍ പെയ്തത്. മരത്തിന്റെ കൊമ്പ് ദേഹത്തു വീണ് ഒരു തീര്‍ഥാടകനു പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌കൂളുകള്‍ക്കു അവധി

സ്‌കൂളുകള്‍ക്കു അവധി

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തെന്‍മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും ഉയര്‍ത്തുമെന്ന സ്ഥിതിയാണുളളത്.
തിരുവനന്തപുരത്ത് മാത്രമല്ല മറ്റു ജില്ലകളിലേക്കും മഴ വ്യാപിക്കുന്നുണ്ട്. ഇടുക്കിയില്‍ പല സ്ഥലങ്ങളിലും ശക്തമായ കാറ്റാണ് വീശുന്നത്. കോട്ടയത്തും മഴയുടെ അന്തരീക്ഷമാണ് രാവിലെ മുതലുള്ളത്.

ആളുകളെ മാറ്റി

ആളുകളെ മാറ്റി

അമ്പൂരകി മായം കുരമാംകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് നെയ്യാര്‍ ഡാം റിസര്‍വോയറിനു സമീപത്തുള്ള പത്തോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഇവിടെ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്തെ വനം മേഖലയിലും കനത്ത മഴയാണ് ലഭിക്കുന്നത്.
ശക്തമായ കാറ്റ് മൂലം മരം കടപുഴകി വീണ് കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, ഇടപ്പാളയം, വെള്ളിമല എന്നീവിടങ്ങളിലാണ് ഗതാഗത തടസ്സമുണ്ടായത്.

English summary
Heavy rain in Trivandrum and south kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X