കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാൻ-2 ചരിത്രം സൃഷ്ടിച്ചപ്പോൾ, ഇങ്ങ് കേരളത്തിൽ അത് മറ്റൊരു ചരിത്രമായി...

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 2 വിജയത്തിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ്. ചന്ദ്രയാൻ-2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ട് ചരിത്രം സൃഷ്ടിച്ചപ്പോൾ‌. ഇങ്ങ് കേരളത്തിൽ 22 വയസ്സുള്ള ഹെയ്ദി സാദിയയും ചരിത്രം കുറിക്കുകയായിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ് ഹെയ്ദി സാദിയ.

ചൊവ്വാഴ്ച മാധ്യമപ്രവർത്തനത്തിൽ ചുവട് വെച്ച ഹെയ്ദിയുടെ ആദ്യ റിപ്പോർട്ട് ചന്ദ്രയാൻ-2 വിന്റെ വികസനത്തെ കുറിച്ചായിരുന്നു. കൈരളി ടിവിയിലാണ് ഹെയ്ദി മാധ്യമപ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജനങ്ങൾ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ളവരെ അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ന്യൂസ് 18 ചാനലിന് നൽകിയ അബിമുഖത്തിൽ വ്യക്തമാക്കുന്നു.

Heidi Saadiya

തിരുവനന്തപുരം ജേർണലിസം ഇൻ‌സ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക് മീഡിയയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞതിന് ശേഷം കൈരളി ടിവിയിൽ ഒരഴ്ച ഇന്റേൺ ഷിപ്പ് ചെയ്യുകയും പിന്നീട് ന്യൂസ് ട്രെയിനിയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തെന്ന് ഹെയ്ദി സാദിയ പറഞ്ഞു.


ഇത് വിവേചനങ്ങൾ ഇല്ലാത്ത തൊഴിൽ‌ അന്തരീക്ഷമാണ്. ന്യൂസ് റൂം രണ്ടാം വീടായാണ് തോനുന്നത്. ഭാവിയിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ളവർക്ക് കൂടുതൽ തൊഴിലിടങ്ങൾ ലഭിക്കുമെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു. തന്റഎ പതിനെട്ടാം വയസിലാണ് വീടു വിടേണ്ടി വന്നത് എന്ന് പറഞ്ഞ സാദിയ, തന്നെ അംഗീകരിക്കാത്ത രക്ഷിതാക്കളോട് ഇതുവരെ ദേഷ്യമൊന്നും തോന്നിയിട്ടില്ലെന്നു, ഞാൻ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് അവർ കാണണമെന്നാണ് അഗ്രഹിക്കുന്നതെന്നും സാദിയ പറഞ്ഞു.

English summary
Heidi Saadiya made her debut with her reportage on Chandrayaan-2 development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X