കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍നിന്ന് ആന്റിബോഡി എത്തിക്കും, പൂര്‍ണമായും രോഗമുക്തമാകുന്നതുവരെ ജാഗ്രത: ആരോഗ്യ മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: 12 പേരുടെ മരണത്തിനു കാരണമായ നിപ്പാവൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ആശങ്കപെടേണ്ട സാഹചര്യം നിലവിലില്ല.

തീവ്രമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മാത്രമാണ് നിപ്പാ വൈറസ് ബാധ കണ്ടെത്തിയിട്ടുളളത്. വെളളിയാഴ്ച ലഭിച്ച 21 സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടും നെഗറ്റിവ് ആണ്. പോസിറ്റീവായി കാണപ്പെട്ട മൂന്നു പേര്‍ ചികിത്സയിലാണ്. ഇവര്‍ക്ക് നിപ്പാ വൈസിനെതിരെ ലോകത്ത് ലഭ്യമായ ഏക മരുന്നായ റിപ്പാവറിന്‍ ടാബ്‌ലറ്റ് ലഭ്യമാക്കിയിട്ടുണ്ട്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനകളുടെയും ഐ.സി.എം ആറിന്റെയും അനുമതിയോടെ ആസ്‌ട്രേലിയയില്‍നിന്ന് 50 ഡോസ് ഹ്യൂമന്‍ മോണോക്ലോന്‍ ആന്റിബോഡി എന്ന ഔഷധം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

news

Recommended Video

cmsvideo
നിപ വൈറസിന് സൗജന്യ ചികിത്സയുമായി ഡോക്ടർ അജയ് | Oneindia Malayalam

രണ്ടാമത്തെ മരണത്തോടെ നിപ്പാവൈറസ് ബാധ സ്ഥിരികരിക്കാന്‍ സാധിച്ചതിനാല്‍ രോഗ വ്യാപനം തടയാന്‍ സാധിച്ചു. നിപ്പാ വൈറസിനെതിരെ പ്രതിരോധമരുന്ന് കേരളത്തില്‍ തനെ് വികസിപ്പിച്ചെടുക്കാനുളള ഗവേഷണം നടത്തും. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പിന്തുണയോടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ശാസ്ത്രജ്ഞരുടെയും അമേരിക്കന്‍ ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ ഗവേഷണം നടത്തും. ലോകാരോഗ്യ സംഘടനകളുടെ പിന്തുണയോടെയാടെ ആയിരിക്കും ഇത്. നിപ്പാ വൈറസ് ബാധ പൂര്‍ണമായും മുക്തമാകുന്നതുവരെ പ്രവര്‍ത്തനം തുടരുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
health minister told to be alert till the disease is completely cured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X