കേട്ടാലറയ്ക്കുന്ന തെറി, ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെയുളള വീഡിയോയിൽ ഹെലൻ ഓഫ് സ്പാർട്ടക്ക് കുരുക്ക്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ വര്‍ഷം നടത്തിയ വ്‌ളോഗര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന ധന്യ എസ് ആറിനെതിരെ കേസ്. ദീപ്തി കല്യാണി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ധന്യയ്ക്ക് മേലെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, കേരള പോലീസ് ആക്ട്, ട്രാന്‍സ്‌ജെന്‍ഡന്‍ പ്രൊട്ടക്ഷന്‍ ആക്ട്, ഐടി ആക്ട് അടക്കമുളള നിയമങ്ങള്‍ പ്രകാരമുളള ജാമ്യമില്ലാ വകുപ്പ് അടക്കം 6 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

"എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ", രൂക്ഷ വിമർശനം

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ധന്യ അധിക്ഷേപ വര്‍ഷം തന്നെ ദീപ്തി കല്യാണിക്ക് എതിരെ നടത്തുന്നത്. തെറി വിളികള്‍ക്കൊപ്പം പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നതടക്കമുളള ആരോപണങ്ങളും വീഡിയോയില്‍ ധന്യ ഉന്നയിക്കുന്നുണ്ട്.

Helen of Sparta

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തില്‍ കയറി ഇടപെടരുത് എന്ന മുന്നറിയിപ്പ് നല്‍കുന്ന ദീപ്തി കല്യാണിയുടെ വീഡിയോയ്ക്കുളള പ്രതികരണമെന്ന നിലയ്ക്കാണ് ധന്യ അധിക്ഷേപ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദീപ്തി കല്യാണി ആ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്:

ആരുടേയും നെഞ്ചത്തേക്ക് കയറാം എന്നൊരു വിചാരം ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് ഉണ്ട്. ജാസിയെ കുറേ വലിച്ച് കീറി, പക്ഷേ ഏറ്റില്ല. അവസാനം ദീപ്തി കല്യാണിയുടെ അടുത്തേക്ക് വന്നിരിക്കുകയാണ്. പൊന്നുമോളേ ഇതോടെ നിര്‍ത്തിക്കോ. ഇനി ഒരു ട്രോന്‍സിന്റെയും ജീവിതത്തില്‍ കയറി ഇടപെടരുത്. ഒരു മനുഷ്യരുടേയും ജീവിതത്തില്‍ കയറി ഇടപെടരുത്. ഇനി ഇടപെട്ടാല്‍ നിന്റെ കുടുംബത്ത് കയറി നിരങ്ങും.

'ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു', എഎംഎംഎയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്
'ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു', എഎംഎംഎയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

അടുത്തിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ധന്യയ്ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ജൂലൈ ആദ്യ വാരത്തിലാണ് സംഭവം. ദേശീയ പാതയായ അണങ്കൂരില്‍ വെച്ചാണ് മദ്യപിച്ച് അപകടമുണ്ടാക്കും വിധം ധന്യ വാഹനം ഓടിച്ചത്. പോലീസ് എത്തിയപ്പോള്‍ ധന്യ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എത്തി തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ധന്യയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+