വിദഗ്ദ പരിശോധനയില്‍ നട്ടെല്ലിന് ക്ഷതം; രാജകുടുംബം വിമാനമയച്ചു, അബുദാബിയിലേക്ക് പറന്ന് യൂസഫലി
കൊച്ചി: ഹെലിക്പോടര്‍ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായി ആശുപത്രിവിട്ടു. അദ്ദേഹത്തെ വിദഗ്ദ പരിശോധനയ്ക്കായി അബുദാബിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.

അബുദാബി രാജകുടും അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലേക്ക് യാത്ര തിരിച്ചത്. യുസഫലിയുടെ ചികിത്സയുടെ കാര്യത്തില്‍ അബുദാബി രാജകുടുംബം പ്രത്യേകം താല്പര്യമെടുത്തിരുന്നു. രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് യുസഫലി അബുദാബിയിലേക്ക് പോയത്. അദ്ദേഹത്തിന്റെ ഭാര്യയും ജീവനക്കാരും ഒപ്പമുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്ന് നീക്കി. ഹെലികോപ്റ്ററിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കാണ് മാറ്റിയത്. നാല് ലീഫുകളും അഴിച്ചുമാറ്റി ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്. ലുലു ഗ്രൂപ്പിന്റെ വിമാനങ്ങളും ഹെലിക്പോറ്ററുകളും അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയാണ് ഈ ജോലികള്‍ ചെയ്യുന്നത്. കൂടാതെ സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം
ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം സ്ഥിരീകരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ദര്‍ സംഭവ സ്ഥലം പരിശോധിച്ച ശേഷം റിപ്പോര്‍ച്ച് തയ്യാറാക്കുകയാണ്. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. നിശ്ചയിച്ച സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴും, പൈലറ്റിന്റെ മനസ്സാന്നിധ്യമാണ് ആ ചതുപ്പ് നിലത്ത് തന്നെ ഇറക്കാന്‍ വഴിവച്ചത് എന്നാണ് വിലയിരുത്തല്‍.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications