ഹെലികോപ്റ്റർ തെന്നിമാറി; കൊച്ചി വിമാനത്താവളത്തിലെ റൺവേ അടച്ചിട്ടു, വിമാനങ്ങൾ തിരിച്ചുവിടുന്നു...
രാവിലെ പത്ത് മണിക്ക് ശേഷം നെടുമ്പാശേരിയിൽ എത്തേണ്ട വിവിധ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങിനിടെ ഹെലികോപ്റ്റർ റൺവേയിൽ നിന്നും തെന്നിമാറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. റൺവേയിൽ നിന്ന് തെന്നിമാറിയ ഹെലികോപ്റ്റർ ഭാഗ്യം കൊണ്ട് മാത്രമാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കെത്തിയ ഹെലികോപ്റ്ററാണ് ലാൻഡിങിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അനിശ്ചിത സമയത്തേക്ക് അടച്ചിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾ പൂർണ്ണമായും നിർത്തിവച്ചു.

രാവിലെ പത്ത് മണിക്ക് ശേഷം നെടുമ്പാശേരിയിൽ എത്തേണ്ട വിവിധ ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പത്തിലേറെ വിമാനങ്ങളാണ് നെടുമ്പാശേരിയിൽ റൺവേ അടച്ചിട്ടത് കാരണം തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട റൺവേ എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എത്രയും പെട്ടെന്ന് റൺവേ തുറന്ന് വിമാന സർവ്വീസുകൾ പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണെന്നാണ് വിവരം.












Click it and Unblock the Notifications