കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ക്രൂരത, കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി

Google Oneindia Malayalam News

കൊല്ലം: ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ കൊല്ലത്ത് പോലീസ് ക്രൂരത. ബൈക്ക് യാത്രികനായ യുവാവിനെ ലാത്തി കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ എറിഞ്ഞ് വീഴ്ത്തി. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിഞ്ഞ് മറഞ്ഞു. അതേസമയം ട്രാഫിക് പരിശോധനയ്ക്ക് കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്നാണ് കോടതി വിധി. എന്നാല്‍ പോലീസ് ഈ നിയമം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്.

1

അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. പോലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഎ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.

ട്രാഫിക് പരിശോധനയുടെ സമയത്ത് കായികമായി ആരെയും നേരിടണമെന്ന് കോടതിയുടെ പ്രത്യേകം നിര്‍ദേശമുണ്ട്. പകരം നമ്പര്‍ മാത്രം കുറിച്ച് വെക്കുകയോ സിസിടിവി ദൃശ്യങ്ങളോ ഉപയോഗിച്ച് ഇവര്‍ക്ക് പിഴ വിധിക്കുന്ന രീതിയാണ് പ്രയോഗിക്കേണ്ടതെന്നും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. മുമ്പ് വാഹനങ്ങള്‍ക്ക് മുമ്പില്‍ ചാടി വീഴുന്ന പോലീസ് രീതി നിരവധി അപകടങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി അത്തരം രീതികള്‍ പാടില്ലെന്ന് നിര്‍ദേശിച്ചത്.

സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിയെടുത്തെന്ന്് റൂറല്‍ എസ്പി വ്യക്തമാക്കി. സംഭവത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടാണ് സൂചന.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെങ്കിലും മാന്ദ്യമില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെങ്കിലും മാന്ദ്യമില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍

English summary
helmet checking police throw lathi against bike driver in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X