കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ചൂട്; ബൈക്ക് യാത്രികന്‍റെ ഹെല്‍മെറ്റ് ഉരുകി തല്യ്ക്ക് പൊള്ളലേറ്റു, സംഭവം കൊച്ചിയില്‍

Google Oneindia Malayalam News

പള്ളുരുത്തി: കേരളത്തിലെ വേനല്‍ ചൂടിനെപ്പറ്റി എത്രയധികം മാധ്യമ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചൂടിന്റെ കാഠിന്യം ശരിയ്ക്കും അറിയണമെങ്കില്‍ കൊച്ചിയില്‍ നിന്നുള്ള ഈ സംഭവം വായിക്കണം. കനത്ത വെയിലില്‍ ബൈക്കില്‍ യാത്ര ചെയ്ത യുവാവിന്റെ ഹെല്‍മെറ്റ് ഉരുകിയൊലിച്ച് തലയ്ക്ക് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പിഎ റഷീദ് (55) ആണ് പൊള്ളലേറ്റത്.

കോലഞ്ചേരിയില്‍ സൂര്യാതാപമേറ്റ് ഒരു പശുവും ചത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഐലന്റില്‍ വച്ചായിരുന്നു റഷീദിന് പൊള്ളലേറ്റത്. ആക്രിക്കച്ചവടം നടത്തുന്ന റഷീദ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കൈകളിലും നെറ്റിയിവും കനത്ത ചൂട് ഏല്‍ക്കുന്നതായി അനുഭവപ്പെട്ടത്. ഹെല്‍മെറ്റ് ഊരിയപ്പോള്‍ അത് ഉരുകിയൊലിച്ച നിലയിലായിരുന്നു.

helmet

തലയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഹെല്‍മെറ്റിന്റെ മുകള്‍ഭാഗം കരിഞ്ഞും ഉള്ളിലെ സ്‌പോഞ്ചും മറ്റും ഉരുകി തലയില്‍ പറ്റിയിരിയിക്കുന്ന നിലയിലാണ് പ്രവേശിപ്പിച്ചത്. പെരുമ്പടപ്പ് പൈ റോഡില്‍ ഒരു കയറ്റിറക്ക് തൊഴിലാളിയ്ക്കും സൂര്യതാപമേറ്റു. കറുകപ്പിള്ളി കരിപ്പാലില്‍ അന്നക്കുട്ടി കുര്യാച്ചന്‍ എന്നയാളുടെ പശുവും സൂര്യതാപമേറ്റ് ചത്തു.

English summary
Helmet melted due to summer heat, two wheeler passenger injured in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X