ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ നല്‍കില്ല, ബൈക്കില്‍ മൂന്നുപേരുണ്ടെങ്കിലും പെട്രോളില്ല
മലപ്പുറം: ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പോലീസിനെയായിരുന്നു ഇതുവരെ പേടിക്കേണ്ടിയിരുന്നത്. പോലീസ് പിടിച്ചാല്‍ പിഴ അടയ്ക്കാന്‍ പറയുകയാണല്ലോ പതിവ്. എന്നാല്‍ വ്യത്യസ്തമായൊരു നിബന്ധനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് ഹെല്‍മറ്റില്ലാതെ പോകുന്ന വിരുതന്മാര്ക്കാണ് പണികിട്ടിയത്.
പെട്രോള്‍ ഇല്ലാതെ വണ്ടി ഓടിക്കാന്‍ പറ്റില്ലല്ലോ. ഹെല്‍മറ്റില്ലാതെ പെട്രോള്‍ പമ്പിലേക്ക് വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്നാണ് പുതിയ ഓര്‍ഡര്‍. മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്റയുടെതാണ് നിര്‍ദേശം. ബൈക്കില്‍ മൂന്ന് പേരുണ്ടെങ്കിലും പെട്രോല്‍ നല്‍കില്ല.

എസ്.പിയുടെ 'സാട്ടാ' നിര്‍ദ്ദേശം ലഭിച്ച പോലീസുകാര്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ഇതിനോടകം നോട്ടീസ് നല്കി കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ബൈക്കപകടങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവിറക്കുന്നതിന് മുന്‍പ് മുഴുവന്‍ എസ്.ഐമാര്‍ക്കും വാക്കാല്‍ നിര്‍ദ്ദേശം നല്കി. പമ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം അച്ചടിച്ച് കൊടുക്കുകയും ചെയ്തു. എന്തായാലും പുതിയ തീരുമാനം ഉഷാറായെന്നാണ് പലരുടെയും അഭിപ്രായങ്ങള്‍.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications