കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ നല്‍കില്ല, ബൈക്കില്‍ മൂന്നുപേരുണ്ടെങ്കിലും പെട്രോളില്ല

  • By Sruthi K M
Google Oneindia Malayalam News

മലപ്പുറം: ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പോലീസിനെയായിരുന്നു ഇതുവരെ പേടിക്കേണ്ടിയിരുന്നത്. പോലീസ് പിടിച്ചാല്‍ പിഴ അടയ്ക്കാന്‍ പറയുകയാണല്ലോ പതിവ്. എന്നാല്‍ വ്യത്യസ്തമായൊരു നിബന്ധനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് ഹെല്‍മറ്റില്ലാതെ പോകുന്ന വിരുതന്മാര്‍ക്കാണ് പണികിട്ടിയത്.

പെട്രോള്‍ ഇല്ലാതെ വണ്ടി ഓടിക്കാന്‍ പറ്റില്ലല്ലോ. ഹെല്‍മറ്റില്ലാതെ പെട്രോള്‍ പമ്പിലേക്ക് വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്നാണ് പുതിയ ഓര്‍ഡര്‍. മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്‌റയുടെതാണ് നിര്‍ദേശം. ബൈക്കില്‍ മൂന്ന് പേരുണ്ടെങ്കിലും പെട്രോല്‍ നല്‍കില്ല.

petrol

എസ്.പിയുടെ 'സാട്ടാ' നിര്‍ദ്ദേശം ലഭിച്ച പോലീസുകാര്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ബൈക്കപകടങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഉത്തരവിറക്കുന്നതിന് മുന്‍പ് മുഴുവന്‍ എസ്.ഐമാര്‍ക്കും വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പമ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം അച്ചടിച്ച് കൊടുക്കുകയും ചെയ്തു. എന്തായാലും പുതിയ തീരുമാനം ഉഷാറായെന്നാണ് പലരുടെയും അഭിപ്രായങ്ങള്‍.

English summary
Helmet must for bikers to get petrol from pumps in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X