കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരവ് സ്റ്റേ ചെയ്തില്ല; ഇനി പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

Google Oneindia Malayalam News

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സിവിഷന്‍ ബഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ചാണ് വിധി സ്റ്റേ ചെയ്യേണ്ടതില്ല എന്ന് അറിയിച്ചത് .

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് . 2004ലെ വിധി റദ്ദാക്കിയത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണെന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിധി ബുദ്ധിമുട്ടാകുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് . ഇക്കാര്യം പിന്നീട് പരിശോധിയ്ക്കാമെന്ന് കോടതി പറഞ്ഞു .

Helmet

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ടഭേദഗതി കഴിഞ്ഞമാസമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് . സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ പിന്‍സീറ്റിലും ഹെല്‍മറ്റ് എന്ന ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിയ്ക്കുകയാണ് .

English summary
Helmets mandatory for back seat passengers: Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X