കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസൗഹർദ്ദം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇടപെടണം; സംസ്കാരിക പ്രവർത്തകർക്ക് കത്തയച്ച് വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; മതസൗഹാർദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർത്ഥിച്ച് സാംസ്കാരിക സാഹിത്യ സമൂഹിക പ്രവർത്തകർക്കും കലാകാരന്മാർക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്. എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള താങ്കൾ ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് കത്തിൽ പറയുന്നു. കത്തിന്റെ പൂർണരൂപം വായിക്കാം.

vdsatheeshan-1589806669-162985

നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടാവുമല്ലോ. മുന്‍പില്ലാത്ത വിധം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേര്‍ത്തു നിർത്തുന്ന ഇഴയടുപ്പങ്ങള്‍ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണം. അത്തരം ശ്രമങ്ങള്‍ക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യു.ഡി.എഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണ, കത്തിൽ പറയുന്നു.

അതേമയം വിഷയത്തിൽ മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടില്ലായെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കകയാണ് വേണ്ടതെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മതമേലധ്യക്ഷന്മാമര്‍ വീണ്ടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. അതിനാല്‍ പ്രശ്‌നം പരിഹരിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ല.ബിഷപ്പ് ആരോപിച്ചപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി..

English summary
Help to maintain religious harmony; VD satheesan sent letter to activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X