കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണി പതിവ്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി'

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമായിരിന്നു മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും നടിമാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

 15 പേരുടെ ലോബി

15 പേരുടെ ലോബി

മലയാള സിനിമാ ലോകത്തെ അടക്കി വാഴുന്നത് 15 പേരുടെ ലോബിയാണെന്നാണ് ഹേമ കമ്മീഷന്‍. നടന്‍ , സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഉള്ളവരാണ് ഈ ലോബിയില്‍ ഉള്ളത്.ഇതില്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ തന്നെ അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ സിനിമയില്‍ നിന്ന് എന്നന്നേക്കുമായി ഒഴിവാക്കാന്‍ സാധിക്കുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഭയം കാരണം വെളിപ്പെടുത്തിയില്ല

ഭയം കാരണം വെളിപ്പെടുത്തിയില്ല

സിനിമയിലെ നിരവധി താരങ്ങളെ നേരിട്ട് കണ്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭയം കാരണം പല നടിമാരും അഭിപ്രായം പറയാന്‍ തയ്യാറായിരുന്നില്ല. പേര് വിവരങ്ങള്‍ പുരത്തുവിടില്ലെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ പലതും വെളിപ്പെടുത്തിയത്.

 ഭീഷണിപ്പെടുത്തും

ഭീഷണിപ്പെടുത്തും

57 പേരെ നേരിട്ട് കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണിപ്പെടുത്തുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഈ ലോബിയുടെ രീതി, റിപ്പോര്‍ട്ടില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

 വിധേയരാവണം

വിധേയരാവണം

നടിമാര്‍ റോളിനായി സമീപിച്ചാല്‍ ആദ്യം അവരോട് തനിച്ച് ആവശ്യപ്പെടും. പിന്നീട് തങ്ങളുടെ ലൈംഗിക താത്പര്യവും അറിയിക്കും. അതിന് വിധേയരായെങ്കില്‍ മാത്രമേ അവസരം നല്‍കുകയുള്ളൂ.

 തെളിവുകള്‍ ഉള്‍പ്പെടെ

തെളിവുകള്‍ ഉള്‍പ്പെടെ

ഇത്തരത്തില്‍ നടിമാരോട് പെരുമാറിയ ആളുകളുടെ വിവരങ്ങളും അവര്‍ അയച്ച സന്ദേശങ്ങളും വാട്സ് ആപ്പ് സ്ക്രീന്‍ ഷോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

ലോബിക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ പ്രതികരിച്ചാലും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാലും അവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തും. പ്രമുഖ താരങ്ങള്‍ക്ക് പോലും സിനിമയില്‍ കരാര്‍ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

 ചുംബന രംഗങ്ങള്‍

ചുംബന രംഗങ്ങള്‍

ഏത് രംഗമാണ് അഭിനയിക്കേണ്ടതെന്ന് അഭിനേത്രികളോട് നേരത്തേ അറിയിക്കില്ല. ചുംബന രംഗങ്ങളും ശരീരപ്രദര്‍ശനും നടത്തണമെന്ന പിന്നീടാകും പറയുക. ഇതിനെതിരെ പ്രതികരിച്ചാല്‍ അവര്‍ക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നേക്കും.

 സര്‍ക്കാര്‍ ഇടപെടണം

സര്‍ക്കാര്‍ ഇടപെടണം

സെറ്റുകളില്‍ പലപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും നടിമാര്‍ക്കായി ഒരുക്കുക പതിവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ ലോബിയെ പറഞ്ഞ് തിരുത്തുക എളുപ്പമല്ല, അതിനാല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 അഭിനന്ദിച്ചു

അഭിനന്ദിച്ചു

നടി ആക്രമിക്കപ്പെട്ട പിന്നാലെ സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമേ നടി ശാരദ, കെ ബി വത്സല കുമാരി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

ചെന്നൈ കൊലപാതകം; അത് താന്‍ അല്ല, ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നെന്ന് നടി ദേവി

റോയി മുറിയില്‍ എത്തിയപ്പോള്‍ കള്ള ഉറക്കം നടിച്ച് ജോളി; റോയിയെ ഇല്ലാതാക്കിയത് വമ്പന്‍ പ്ലാനിലൂടെ

English summary
Hema commision report about malayala cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X