Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകള്‍, മദ്യവും മയക്കുമരുന്നും ഒഴുകുന്നു; പിന്നില്‍ ആ 'പവര്‍ ഗ്രൂപ്പ്'

കൊച്ചി: മലയാള സിനിമയിലെ പ്രശ്‌നങ്ങളും ചൂഷണങ്ങളും പഠിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ഗുരുതര വെളിപ്പെടുത്തല്‍. ഒരു ക്രിമിനല്‍ സംഘമാണ് മലയാള സിനിമ നിയന്ത്രിക്കുന്നത് എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സംവിധായകര്‍, നിര്‍മാതാക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, നടന്മാര്‍ എന്നിവര്‍ അടങ്ങുന്ന നക്‌സസാണ് സിനിമയെ നിയന്ത്രിക്കുന്നത്.

സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. പുറമെയുള്ള തിളക്കം മാത്രമാണ് ഉള്ളത്. ആരെയും നിരോധിക്കാന്‍ ശക്തിയുള്ള സംഘടനയാണിത് എന്നും അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്നവര്‍ക്ക് കോഡ് പേരുകളാണ് നല്‍കുന്നത്.

hema committee report

മലയാള സിനിമ ലഹരിയുടെ പിടിയിലാണ് എന്നും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സിനിമാ മേഖലയിലുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കപ്പെടുന്നില്ല എന്നും സിനിമാ മേഖലയെ മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവും കൈയടിക്കിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്.

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം രംഗത്തെത്തും എന്നും നടിമാര്‍ക്ക് മാത്രമല്ല പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ത്രീകള്‍ക്കും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികരിക്കാന്‍ തയ്യാറാകുന്ന പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടു.

മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ് എന്നും പൊലീസില്‍ പരാതി കൊടുത്തിട്ട് പോലും ഫലമുണ്ടായില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതികളെ വരെ ഭീഷണിപ്പെടുത്തുന്ന ഗൂഢസംഘം സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ വരെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഒരു സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 233 പേജുകളുള്ള ഭാഗമാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 49 ാം പേജിലെ 96 ാം പാരഗ്രാഫ്, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍, 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+