Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഴി കൊടുത്ത സഹപ്രവര്‍ത്തകര്‍ക്കൊപ്പം, പരിഹാരം വേണം; നിലപാട് വ്യക്തമാക്കി ആസിഫ് അലി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആസിഫ് അലി. കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്ത സഹപ്രവര്‍ത്തകര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്നും ആസിഫ് അലി വ്യക്തമാക്കി. ബുദ്ധിമുട്ടനുഭവിച്ചവര്‍ക്ക് തന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ബുദ്ധിമുട്ടനുഭവിച്ചതായി റിപ്പോര്‍ട്ട് നല്‍കിയ എല്ലാവരുടെയും കൂടെ നമ്മളെല്ലാവരും ഉണ്ടാകും. പരാതി എന്താണെന്ന് കണ്ടെത്താനും പരിഹാരങ്ങള്‍ എടുക്കാനും കഴിയട്ടെ. മൊഴികള്‍ എന്താണെന്ന് പഠിക്കുകയും മനസിലാക്കുകയും വേണം. അതിന് ശേഷമായിരിക്കണം എല്ലാവരും പ്രതികരിക്കേണ്ടത്. ചെറിയ ധാരണയുടെ പുറത്ത് ആളുകള്‍ പ്രതികരിക്കാതെയിരിക്കുക,' ആസിഫ് അലി പറഞ്ഞു.

Hema Committee

ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടായവരുടെ കൂടെ തന്നെയായിരിക്കും എല്ലാ സമയത്തും ഉണ്ടാവുകയെന്നത് ഇതിന് മുന്നേ പറഞ്ഞിട്ടുള്ളതാണ് എന്നും അതില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നതെന്നും ആസിഫ് അലി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്നും ആസിഫ് അലി പറഞ്ഞു. സിനിമ രംഗത്ത് എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തണമെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. മലയാള സിനിമയിലെ അനാരോഗ്യ പ്രവണതകളെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്. അവസരങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് സിനിമയിലെ പ്രമുഖര്‍ക്ക് വഴങ്ങി കൊടുക്കേണ്ടതായി വന്നു എന്നും എതിര്‍ത്തവരെ സിനിമയില്‍ വിലക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

താരസംഘടനയായ അമ്മയ്‌ക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. ഇത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല എന്നും താന്‍ മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഡബ്ല്യുസിസി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല. ശുപാര്‍ശ മാത്രമാണ് കണ്ടത് എന്നും റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയാല്‍ വായിക്കും എന്നും മന്ത്രി പറഞ്ഞു.

പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവകില്ല എന്നും ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയില്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് എന്ന് അവകാശപ്പെട്ട മന്ത്രി സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത് എന്നും ചൂണ്ടിക്കാട്ടി.

എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവര്‍ക്കെതിരെ നിര്‍ഭയമായി പരാതി നല്‍കാം. നടപടി ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്നും ഹേമ കമ്മ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+