Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഇത് അനിവാര്യമായിരുന്നു' ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്ക് വെച്ച് മഞ്ജു വാര്യര്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നേരിടുന്നതിനിടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു സി സി) ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച് നടി മഞ്ജു വാര്യര്‍. അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെ പവര്‍, ലൗ സ്‌മൈലികളോടെയാണ് മഞ്ജു ഡബ്ല്യു സി സിയുടെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു.

ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്‌നങ്ങളുമില്ല എന്ന തരത്തില്‍ മൊഴി നല്‍കിയത് ഞെട്ടിച്ചു എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ക്ക് നേര്‍ക്ക് സൈബര്‍ ആക്രമണം തുടങ്ങിയത്. മഞ്ജുവാണ് ഈ നടി എന്ന തരത്തിലായിരുന്നു പലരുടേയും പ്രചരണം. എന്നാല്‍ വാര്‍ത്തകളെല്ലാം തള്ളുന്ന തരത്തിലായിരുന്നു ഡബ്ല്യുസിസി ഇന്ന് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.

Manju Warrier

മഞ്ജു വാര്യരുടെ പേര് പറയാതെയുള്ള പോസ്റ്റില്‍ സൈബര്‍ ആക്രമണങ്ങളെ അപലപിക്കുന്നു എന്നും അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗം എന്നുമായിരുന്നു ഡബ്ല്യുസിസി പോസ്റ്റില്‍ വിശേഷിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പ്രസ്തുത പോസ്റ്റ് മഞ്ജു വാര്യര്‍ പങ്ക് വെക്കുകയും ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്ക് വെക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

'250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മന,ിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ഹൈലൈറ്റുകള്‍ 'ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ' എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി,' ഡബ്ല്യുസിസി പറയുന്നു.

സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ട് എന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.

കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു എന്നും നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന നിന്നിരുന്ന ഒരു ഇടമാണിത് എന്നും പോസ്റ്റില്‍ പറയുന്നു. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത് എന്നും പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത് എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+