ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
റിട്ട് ഹര്‍ജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു രഞ്ജിനിയുടെ ഹര്‍ജി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുന്‍പാകെയാണ് താരം ഹര്‍ജി സമര്‍പ്പിച്ചത്. സാങ്കേതികതയുടെ പേരിലാണ് ഹര്‍ജി തള്ളിയത്.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല. അതേസമയം നിയമപോരാട്ടം തുടരുമെന്നും സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്നും രഞ്ജിനി പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ രഞ്ജിനി നല്കിയ മൊഴി പുറത്ത് വരരുത് എന്ന് രഞ്ജിനിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മൊഴി കൊടുക്കുന്നവര്‍ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത് എന്നാണ് രഞ്ജിനിയുടെ ചോദ്യം.
കമ്മിറ്റിക്ക് മുന്പില് മൊഴി നല്കിയ താനുള്‍പ്പടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് തനിക്ക് അറിയണം എന്നാണ് രഞ്ജിനിയുടെ വാദം. എന്നാല്‍ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരരുത് എന്നാണോ ആവശ്യം എന്ന് ഹൈക്കോടതി തിരിച്ചു ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആദ്യം നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഇത് സിംഗിള്‍ ബെഞ്ച് തള്ളിയതോടെ അദ്ദേഹം ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ മൂന്നാം കക്ഷിയായി രഞ്ജിനി ഹര്‍ജി സമര്‍പ്പിച്ചത്. ചൊവ്വാഴ്ച വരെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അവധി ആയതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.
2019 ഡിസംബര്‍ 31 നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. റിപ്പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്), കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications