അതിക്രമ വാര്‍ത്തകള്‍ തുടർ കഥ;ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;നിയമ നിര്‍മ്മാണം വേഗത്താലാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ അടക്കമുളള നിയമ നിര്‍മാണത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് സംബന്ധിക്കുന്ന ബില്‍ കൊണ്ടു വരാനാണ് നിലവിൽ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെ നിരവധി അതിക്രമ വാര്‍ത്തകള്‍ തുടർ കഥയാകുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാർ നീക്കം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന ആവശ്യവുമായി നിരവധി ഉന്നതർ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച് ഒന്നര വർഷം പിന്നിടുകയാണ്. ഈ കാലയളവിൽ വിഷയം ചർച്ച ചെയ്യാനോ റിപ്പോർട്ട് പുറത്തുവിടാനോ പോലും സർക്കാർ തയ്യാറായിരുന്നില്ല.
ഒന്നര വർഷത്തിന് ഉളളിൽ സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമ വാർത്തകൾ കേരളത്തിൽ വലിയ ചർച്ചയായി. ഈ സാഹചര്യത്തിൽ വിവാദങ്ങളൊക്കെ നിലനിൽക്കെയാണ് സർക്കാർ ഇന്നലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മെയ് നാലിനാണ് യോഗം ചേരുക. തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും സർക്കാർ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്ന ആക്ഷേപം നില നിൽക്കുകയാണ്.
ഇതിന് പിന്നാലെ ആണ് നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറെടുക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു ഹേമ കമ്മിറ്റി. എന്നാൽ, സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. സർക്കാറിന്റെ ഈ നടപടിയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന ആവിശ്യവുമായി സിനിമ മേഖലയിലെ പ്രമുഖർ രംഗത്ത് എത്തിയിരുന്നു. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിലേക്ക് വേണ്ടി രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് പുറത്തു വിടണമെന്ന് നടി രോഹിണി വ്യക്തമാക്കിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം അനിവാര്യമായ ഘടകം ആണ്.
നടിയെ ആക്രമിച്ച കേസിൽ അനുകൂലമായ കോടതി വിധിയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. വളരെ പോപ്പുലറായ ഒരു നടിയ്ക്ക് ആണ് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നതെന്നും രോഹിണി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ആണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും. ഇക്കാര്യം ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും രോഹിണി വ്യക്തമാക്കി.
അതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെട്ടത്. പാലക്കാട് നടന്ന ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിലേക്ക് താരം എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതികരണം ഉണ്ടായത്. അതേസമയം, സമാന വിഷയത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കലും പാർവതി തിരുവോത്തും രംഗത്ത് എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ഞങ്ങളുടെ എല്ലാവരുടെയും ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഫലം ആണ്. ഈ റിപ്പോർട്ട് പുറത്തു വരിക എന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇത് എല്ലാവരുടെയും ആവശ്യമാണ്. സാധാരണക്കാരായ ജനങ്ങളുടെ നികുതി പണം ചിലവാക്കി ആണ് ഈ കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിൽ അഭിമാനം ഉണ്ടെന്നാണ് റിമ കല്ലിങ്കൽ വ്യക്തമാക്കിയിരുന്നത്.
ഇത് സ്ത്രീകൾക്ക് വേണ്ടി മാത്രം രൂപീകരിച്ച ഒന്നല്ല. പകരം സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാണ്. സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനകൾ എല്ലാം തന്നെ ഇതിനെ ഗൗരവകരമായി കാണുന്നു. എല്ലാ സിനിമ സെറ്റുകളിലും ആഭ്യന്തര പ്രശ്ന പരിഹാര സെൽ ഉണ്ടായിരിക്കും. ഇതിന് നിമിത്തം ആകാൻ സാധിച്ചതിൽ ഡബ്ല്യൂ സി സി യ്ക്ക് അഭിമാനമുണ്ട് എന്നും റിമ കല്ലിങ്കൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നടി പാർവതി തിരുവോത്ത് വ്യക്തമാക്കിയത് ഇങ്ങനെ ; - ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും. പാർവ്വതിയുടെ ഈ പ്രതികരണം സമൂഹ മാധ്യമത്തിൽ വളരെയധികം ശ്രദ്ധയാണ് നേടിയിരുന്നത്. റിപ്പോർട്ട് നീട്ടി കൊണ്ട് പോകാൻ ആണ് സർക്കാറിന്റെ ശ്രമം. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം സർക്കാർ സ്ത്രീ സൗഹൃദമാക്കുന്നതിനുളള പ്രവർത്തി നടത്തുന്നു എന്നും പാർവതി വ്യക്തമാക്കിയിരുന്നു. ഇനി റിപ്പോർട്ട് പുറത്ത് വരാൻ ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി വിമർശിച്ചിരുന്നു.
ഇവിടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ ഇല്ലാത്തത് കാരണം പലരും മുതൽ എടുക്കുന്നുണ്ട്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചിരുന്നു. എന്നാൽ ലഭിച്ചത് അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പാണ്. നിശബ്ദ ആക്കാനും മാറ്റി നിർത്താനും ശ്രമിച്ചിരുന്നു. സിനിമയിലെ ശക്തവും കരുത്തുമുള്ള ചില വ്യക്തികൾ ആണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിർത്ത് പ്രതികരിക്കുന്നത്. എന്നാൽ, സഹ പ്രവർത്തകർക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടു നിൽക്കാൻ വയ്യ. അതിനാലാണ് ശബ്ദിച്ചത് എന്നും പാർവതി തിരുവോത്ത് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications