Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ നടനെ സിനിമയിൽ നിന്ന് പുറത്താക്കി, ശക്തമായ ലോബിയുടെ പിടിയിൽ നിന്ന് സീരിയലിലും രക്ഷപ്പെടാൻ സാധിച്ചില്ല'

കൊച്ചി: ഹേമ കമ്മിറ്റി പുറത്തുവിട്ടതിന് പിന്നാലെ വലയി ചർച്ചകൾ നടക്കുകയാണ്. ഒരു നടനെ ഒതുക്കിയ ഒരു പ്രശസ്ത നടനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമയിൽ തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോൾ അവിടെയും പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

തങ്ങൾ‌ ആ​ഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയ സംഘമായിരുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒകു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നു വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ‌ പലർക്കും ഇഷ്ടമായില്ല.

HEMA

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കി.

ഈ നടൻ പിന്നീട് സിനിമ വിട്ട് സീരിയലിൽ എത്തി. എന്നാൽ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയിൽ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിച്ചില്ല. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവർ ഇതിനായി ഉപയോ​ഗിച്ചത്. ആ സമയത്ത് അധ്യക്ഷൻ ഒരു സിനിമാ നടൻ കൂടിയായിരുന്നു. പത്തോ പതിന‍ഞ്ചോ വ്യക്തികൾ തീരുമാനിച്ചാൽ ആരെയും സിനിമയിൽ നിന്ന് മാറ്റി നിർത്താം. ചെറിയ കാരണം മതി- റിപ്പോർട്ടിൽ പറയുന്നു.

മലയാളം സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിക്കുന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. ശനിയാഴ്ച റിപ്പോർട്ട് പുറത്ത് വിടുമെന്ന് ആണ് നേരത്തെ പറഞ്ഞത്. എന്നാൽ റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച അവധി ആണ്. അതിനാലാണ് ഇന്ന് തന്നെ റിപ്പോർട്ട് പുറത്തുവിട്ടത്.

സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രം​ഗമെന്നും സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിനിമയിൽ വ്യാപകമായ ലൈം​ഗിക ചൂഷണം നടക്കുന്നുണ്ട്. താഴെ തട്ട് മുതൽ ചൂഷണം നടക്കുന്നുണ്ട് എന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+