Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഴി നല്‍കാന്‍ ആളില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുന്നു. പ്രത്യേക അന്വേഷണ സംഘം ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടതായാണ് വിവരം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കേസുകള്‍ അവസാനിപ്പിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ ഈ മാസം തന്നെ അവസാനിപ്പിക്കും എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ ഡബ്ല്യു സി സി രൂപീകരണവും ആണ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ ആണ് ഹേമ കമ്മിറ്റിയെ രൂപീകരിച്ചത്.

Hema Committee Report

കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ഹേമ, നടി ശാരദ, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. ഒരു വര്‍ഷം കൊണ്ട് തന്നെ ഹേമ കമ്മിറ്റി വിഷയങ്ങള്‍ പഠിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

സിനിമയില്‍ അവസരം നല്‍കുന്നതിനായി പ്രമുഖ സംവിധായകരും നടന്‍മാരുമെല്ലാം സ്ത്രീകളെ ചൂഷണം ചെയ്തു എന്ന വെളിപ്പെടുത്തലുകളായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കമ്മിറ്റിക്ക് മൊഴി നല്‍കിയ പലരും പിന്നീട് മാധ്യമങ്ങളിലൂടേയും വെളിപ്പെടുത്തല്‍ നടത്തി. നടന്‍മാരായ സിദ്ദീഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ്, സംവിധായകന്‍ രഞ്ജിത്ത്,എന്നിവര്‍ക്കെതിരെ എല്ലാം വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം 35 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പലരും തുടക്കം മുതലെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായില്ല. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് പലരും താല്‍പര്യമില്ല എന്ന മറുപടിയാണ് നല്‍കിയത്.

കോടതി മുഖേനയും നോട്ടീസ് അയച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരായ സ്ത്രീകള്‍ മൊഴി നല്‍കി. ഇതോടെ 21 കേസുകളുടെ തുടര്‍ നടപടിയും അവസാനിപ്പിച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. ബാക്കി 14 കേസുകളിലും ഇതേ നിലപാട് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചതോടെയാണ് ഈ കേസുകളും അവസാനിപ്പിക്കാന്‍ തീരുമാനമായത്.

തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ മാസം തന്നെ കോടതിയില്‍ നല്‍കും. ഇതോടെ ഹേമ കമ്മിറ്റിയില്‍ എടുത്ത എല്ലാ കേസുകളും അവസാനിക്കും. 2017 നവംബര്‍ 16-ന് പ്രവര്‍ത്തനം ആരംഭിച്ച കമ്മിറ്റി മലയാള ചലച്ചിത്ര മേഖലയിലെ ഒന്നിലധികം വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, വേതനം, അവസരം നഷ്ടപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകള്‍, ഓഡിയോ, വീഡിയോ തെളിവുകള്‍ എന്നിവ സഹിതം 2019 ഡിസംബറില്‍ ആണ് 300 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കമ്മിറ്റി സമര്‍പ്പിച്ചത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി ഏകദേശം1.6 കോടി രൂപയും ചെലവായിരുന്നു. 2024 ആഗസ്ത് 19-ന് കോടതി വിധിയുടെ പിന്‍ബലത്തില്‍ സ്വകാര്യത വെളിപ്പെടുത്തുന്ന വിവരങ്ങള്‍ മറച്ച് വെച്ച് 233 പേജുള്ള റിപ്പോര്‍ട്ട് ആണ് പുറത്ത് വിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+