കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലി ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്ത മുട്ടക്കോഴികള്‍ ചത്തൊടുങ്ങുന്നു.. വ്യാപക നഷ്ടം

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങിയെന്ന് പരാതി.പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി വിതരണം ചെയ്ത 5000 ത്തിലേറെ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ചത്ത കോഴികുഞ്ഞുങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ വളര്‍ത്തിയിരുന്ന വലിയ കോഴികളും അസുഖ ബാധിതരായിരിക്കുന്നു എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

വനിതകള്‍ക്ക് മുട്ടക്കോഴികളെ നല്‍കുന്ന പദ്ധതിപ്രകാരമായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 5000 ത്തിലേറെ മുട്ടക്കോഴികുഞ്ഞുങ്ങളെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വിതരണം ചെയ്തത്.എന്നാല്‍ ലഭിച്ച കോഴിക്കുഞ്ഞുങ്ങളത്രയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചത്തൊടുങ്ങിയെന്ന പരാതിയാണ് ഉപഭോക്താക്കള്‍ മുമ്പോട്ടു വെയ്ക്കുന്നത്.ആരോഗ്യ സ്ഥിതി മോശമായ കോഴിക്കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് വിതരണം ചെയ്തതെും കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചതു മുതല്‍ ചത്തു തുടങ്ങിയെന്നും ഉപഭോക്താക്കള്‍ പറയുന്നുഒരു കോഴിക്കുഞ്ഞിന് നൂറ് രൂപ എന്ന നിരക്കിലായിരുന്നു ഉപഭോക്താക്കള്‍ക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.50 രൂപ ഉപഭോക്താവും 50 രൂപ പഞ്ചായത്തും പദ്ധതി വിഹിതമായി നല്‍കി.ഒരു വാര്‍ഡില്‍ 700 മുതല്‍ 1000 കോഴിക്കുഞ്ഞുങ്ങളെ വരെ വിതരണം ചെയ്തു.വസന്ത പിടിപ്പെട്ട കോഴിക്കുഞ്ഞുങ്ങളായിരന്നു ഇവയിലേറെയുമെന്നും ഉപഭോക്താക്കള്‍ പറയുന്നു.

hen

നാടന്‍ കോഴികളുടെ കൂടെ രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ വിട്ടതോടെ മറ്റ് കോഴികളിലേക്കും രോഗം പടര്‍ന്നു.കോഴികള്‍ വ്യാപകമായി ചത്തതോടെ സംഭവം സംബന്ധിച്ച് ഉപഭോക്താക്കള്‍ പഞ്ചായത്തില്‍ പരാതി നല്‍കി.എന്നാല്‍ മൃഗഡോക്ടര്‍ പരിശോധന നടത്തി രോഗമില്ലെ്് റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.അതേസമയം പരിശോധന നടത്താതെ പഞ്ചായത്തതികൃധര്‍ കരാറുകാരന് അനുകൂല റിപ്പോര്‍ട്ട് ് നല്‍കിയെന്ന ആക്ഷേപവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

English summary
Hens distributed for laying eggs are dying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X