ചെങ്കണ്ണ്, ചർദ്ദി, ചിക്കൻപോക്സ് ; ഇനി ചൂടുകാല രോഗങ്ങളുടെ വരവാണ്; എങ്ങനെ പ്രതിരോധിക്കാം
വേനൽ കടത്തുതുടങ്ങി. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങുക

വേനൽ കടത്തുതുടങ്ങി. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങുകയാണ്. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ നീളുന്ന ഈ രോഗങ്ങളുടെ പട്ടിക.
നിസാ രമായി കാണാവുന്നതല്ല ഇവ കരുതി തന്നെ ഇരിക്കണ. രോഗം വാരിതിരിക്കാനും വന്നാൽ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് അറിവുണ്ടാവണം. ഏതൊക്കെ രോഗങ്ങളാണ് ഈ സമയത്ത് വരാൻ ഏറെ സാധ്യതയുള്ളത്.
ചൂടുകുരു, ചർമത്തിൽ ചുവപ്പ്...
വെയിൽ കൊള്ളുമ്പോൾ ചർമത്തിലേക്ക് പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദി എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുമ്പോഴാണ് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്ന ആളുകളിൽ ചൂടുകുരുവും കാണാറുണ്ട്.
നല്ല വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിക്കുക അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻതന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിക്കാതെ ആശുപത്രിയിൽ എത്തിക്കുക.
പകൽ പതിനൊന്ന് മുതൽ നാലു മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ കഴിക്കുക. വേനൽ കടുക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.
വയറിളക്ക രോഗങ്ങൾ
വൃത്തിയില്ലാതെ ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജലം അല്ലാത്ത വെള്ളം ഉപയോഗിക്കുന്നത്. വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാവുന്നതാണ്.
ശുദ്ധജലം മാത്രം ഉപയോഗിക്കുക. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, വീടുകളിൽതന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക
ചിക്കൻ പോക്‌സ്, മീസിൽസ്: പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നതായിരിക്കും.
എംഎംആർ വാക്‌സീൻ, ചിക്കൻ പോക്‌സ് വാക്‌സീൻ എന്നിവ എടുക്കാവുന്നതാണ്. അസുഖം വന്നാൽ താമസിയാതെ ഡോക്ടറെ കൺസൾട്ടു ചെയ്യണം, മരുന്നുകൾ കഴിക്കുക, പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. വൃത്തിയായി ഇരിക്കുക
കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ..
ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വരാൻ സാധ്യത ഏറെയാണ്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് അത് കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക












Click it and Unblock the Notifications