ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; വിശദവിവരങ്ങള്‍ അറിയാം
വേനൽ അവധി ആയതോടെ കേരളത്തിന് പുറത്തുള്ള മലയാളികൾ കേരളത്തിലേക്ക് വരാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. അതുപോലെ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേത്ത് യാത്ര പോകുന്നവരും ഉണ്ടാവും. മലയാളികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ. വേനൽ അവധി കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ കൊച്ചുവേളിക്കും എസ്എംവിടി ബെംഗളൂരുവിനുമിടയിൽ പ്രതിവാര സമ്മർ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും.
യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാണ് പ്രതിവാര സമ്മർ സ്പെഷ്യൽ ട്രെയിനുകൾ.ട്രെയിൻ നമ്പർ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു പ്രതിവാര സമ്മർ സ്പെഷൽ എക്സ്പ്രസ് ജൂൺ 27 വരെ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരുന്നതാണ്.

തിരിച്ച്, ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി പ്രതിവാര സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ജൂൺ 28 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 6 മണിക്ക് കൊച്ചുവേളിയിൽ എത്തുകയും ചെയ്യുന്നതാണ്. യാത്രക്കാർ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി നൽകേണ്ടിവരുമെന്ന് എന്നാണ് റെയിൽ വേ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയിരിക്കുകയാണ് . എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ടാണ് സർവീസ് റദ്ദാക്കിയത്.
Lip Care: തേൻ പോലുള്ള ചുണ്ടിന് തേൻ മാത്രം പോരാ.. ചുണ്ടുകളുടെ സൗന്ദര്യത്തിന് ചെയ്യാം ഇക്കാര്യം












Click it and Unblock the Notifications