Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

തിരുവനന്തപുരം: തിരുവല്ലയിലെ നരബലി കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ പുരോഗമനപരമെന്നും സാക്ഷരമെന്നും പേര് കേട്ട കേരളത്തില്‍ നരബലിയും മൃഗബലിയും ആള്‍ത്തൂക്കവും എല്ലാം നിരോധിച്ചതാണ്.

എന്നാല്‍ ഇവയെല്ലാം കേരളത്തില്‍ പലപ്പോഴായി നടക്കാറുമുണ്ട്. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ കേരളത്തെ ഞെട്ടിച്ച ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരവധിയായി നടന്നിട്ടുണ്ട്. അവയില്‍ ഏതാനും ചില സംഭവങ്ങള്‍ പരിശോധിക്കാം

1

1981 ഡിസംബറില്‍ ഇടുക്കി ജില്ലയിലെ പനംകുട്ടിയിലാണ് ഇതിലെ ആദ്യത്തെ സംഭവം. മന്ത്രിവാദിയുടെ നിര്‍ദേശം അനുസരിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിടുകയായിരുന്നു. ഏറെ പ്രമാദമായ കേസില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിവാദിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു കൊലപാതകം. സോഫിയയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട് മുകളില്‍ ചാണകം മെഴുകുകയായിരുന്നു.

2

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1983 ലും കേരളത്തില്‍ നരബലിയുണ്ടായി. മുണ്ടിയെരുമയില്‍ നിധിക്ക് വേണ്ടി ഒമ്പതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയല്‍ക്കാരും ചേര്‍ന്നു ബലി നല്‍കുകയായിരുന്നു. പൈശാചികമായ നടത്തിയ കൊലപാതകത്തില്‍ 15 കാരന്റെ മൃതദേഹം കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയില്‍ ആയിരുന്നു.

3

1995 ജൂണ്‍ രാമക്കല്‍മേട് നരബലിയും കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു. പിതാവും രണ്ടാനമ്മയും ചേര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തമിഴ്നാട്ടിലെ ഉമ്മമപാളയത്തില്‍ നിന്നെത്തിയ ആറു മന്ത്രവാദികള്‍ക്ക് ബലി നല്‍കാനായി കൊടുക്കുകയായിരുന്നു.

4

ഈ സംഭവത്തിന് ശേഷം 2012 ലാണ് കേരളം വീണ്ടും നരബലിയുടെ വാര്‍ത്ത ശ്രവിച്ചത്. തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിനായിരുന്നു. ക്രിസ്തുദാസ്, ആന്റണി എന്നിവരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയത് ദുര്‍മന്ത്രവാദത്തില്‍ സഹികെട്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ക്രിസ്തുദാസും ആന്റണിയും കൊല്ലപ്പെട്ടത്.

5

2014 ഓഗസ്റ്റ് മാസത്തില്‍ പൊന്നാനിയില്‍ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാന മരിച്ചതും മന്ത്രവാദത്തിനിടെ ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ഹസാന.

അതേവര്‍ഷം തന്നെയായിരുന്നു കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശിയായ ഹസീന കൊല്ലപ്പെട്ടതും. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റാണ് ഹസീന മരിച്ചത് എന്നായിരുന്നു കണ്ടെത്തല്‍.

6

2018 ഓഗസ്റ്റില്‍ തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടില്‍ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ദുര്‍മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണനെ സഹായി ആയിരുന്ന അനീഷ് ആണ് കൊലപ്പെടുത്തിയത്. കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്നും അത് തനിക്ക് ലഭിക്കാന്‍ അനീഷ് കൊല നടത്തി എന്നാണ് പൊലീസ് കണ്ടെത്തല്‍

7


കരുനാഗപ്പള്ളിയില്‍ തുഷാര എന്ന യുവതിയെ ബാധ ഒഴിപ്പിക്കുന്നതിന് എന്ന പേരില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019 ലായിരുന്നു ഈ സംഭവം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നായിരുന്നു തുഷആരയെ പീഡിപ്പിച്ചത്. ഒരു മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നത്. പൂര്‍ണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോള്‍ വെരും 20 കിലോ മാത്രമായിരുന്നു ഭാരമുണ്ടായിരുന്നത്.

8

2021 ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറ് വയസുകാരനെ സ്വന്തം മാതാവായിരുന്നു കൊലപ്പെടുത്തിയത്. മുന്‍ മദ്രസ അധ്യാപിക കൂടിയായ അല്ലാഹുവിന്റെ പ്രീതിക്കായി മകനെ കഴുത്തറുത്ത് ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+