കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷും സരിത്തും കുടുങ്ങാന്‍ കാരണം... സ്വര്‍ണക്കടത്ത് കേസ് പുറത്തായത് ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികള്‍ കുടുങ്ങാന്‍ കാരണമായത് അവരുടെ അമിത താല്‍പ്പര്യം. അറസ്റ്റിലായ സരിത്തും കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷും ബാഗേജ് വിട്ടുകിട്ടാന്‍ തുടര്‍ച്ചയായി ഇടപെടല്‍ നടത്തിയതാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുദിക്കാന്‍ കാരണം. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തുന്നുവെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇടപെടലുകള്‍ ശക്തിപ്പെട്ടതോടെയാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്. വിശദാംശങ്ങള്‍...

ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല

ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല

നയതന്ത്ര ബാഗേജുകള്‍ തുറന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനിടെ ബാഗേജ് തിരിച്ച് അയക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ബാഗേജ് തിരിച്ചയച്ചിരുന്നെങ്കില്‍ കോടികളുള്ള കള്ളക്കടത്ത് ആരും അറിയാതെ പോകുമായിരുന്നു.

സരിത്തിന്റെയും സ്വപ്‌നയുടെയും ഇടപെടല്‍

സരിത്തിന്റെയും സ്വപ്‌നയുടെയും ഇടപെടല്‍

ഈ വേളയിലാണ് ബാഗേജ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സരിത്ത് കസ്റ്റംസ് പ്രിവിന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ വിളിച്ചത്. മറ്റു ഉദ്യോഗസ്ഥരെ സ്വപ്‌ന സുരേഷും വിളിച്ചു. കോണ്‍സുലേറ്റ് ജീവനക്കാര്‍ എന്ന നിലയിലായിരുന്നു ഇരുവരുടെയും ഫോണ്‍വിളികള്‍. ബാഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ട് എന്ന പരാമര്‍ശവും ഇവര്‍ നടത്തി.

എല്ലാം ചുരുളഴിയുന്നു

എല്ലാം ചുരുളഴിയുന്നു

സ്വപ്‌ന സുരേഷും സരിത്തും കോണ്‍സുലേറ്റിലെ ജീവനക്കാരല്ലെന്ന സൂചന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇതോടെയാണ് എന്തുവന്നാലും ബാഗേജ് തുറക്കണമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. സംശയത്തിന്റെ പേരില്‍ മാത്രം ബാഗേജ് തുറക്കാന്‍ സാധ്യമല്ല. വ്യക്തമായ തെളിവ് വേണം. തുടര്‍ന്ന് ബാഗേജുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു.

ഒപ്പ് മാറിയത് സംശയത്തിന് ഇടയാക്കി

ഒപ്പ് മാറിയത് സംശയത്തിന് ഇടയാക്കി

ബാഗേജ് ഏറ്റുവാങ്ങുന്നതിന് കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥ മാതൃകയില്‍ അല്ല എന്ന് കണ്ടെത്തി. ഒപ്പ് മാറിയതും സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ചോദിച്ചു. രണ്ടുദിവസത്തിനകം അനുമതി കിട്ടി.

കൂടുതല്‍ പ്രമുഖര്‍

കൂടുതല്‍ പ്രമുഖര്‍

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് ബാഗേജ് പരിശോധിച്ചത്. ഇതോെടയാണ് സരിത്തിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഇയാളില്‍ നിന്നാണ് സ്വപ്നയെ കുറിച്ച് വിവരം കിട്ടിയത്. പക്ഷേ, അപ്പോഴേക്കും സ്വപ്‌ന മുങ്ങിയിരുന്നു. കൂടുതല്‍ പ്രമുഖര്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നു.

ക്ലിയറന്‍സ് ചാര്‍ജ്

ക്ലിയറന്‍സ് ചാര്‍ജ്

സാധാരണ യുഎഇ കോണ്‍സുലേറ്റിലേക്ക് വരുന്ന ബാഗേജിന്റെ ക്ലിയറന്‍സ് ചാര്‍ജ് കോണ്‍സുലേറ്റ് രജിസ്‌ട്രേഡായി അടയ്ക്കുകയാണ് ചെയ്യുക. ഇത്തവണ സരിത്താണ് അടച്ചതെന്ന് വ്യക്തമായി. ഇതും കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിന് ഇടയാക്കി. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് സരിത്ത് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും കുരുക്ക് മുറുകാന്‍ കാരണമായി.

സരിത്ത് അറസ്റ്റിലായ ഉടനെ

സരിത്ത് അറസ്റ്റിലായ ഉടനെ

അതേസമയം, സരിത്ത് അറസ്റ്റിലായ ഉടനെ മുങ്ങിയ സ്വപ്‌ന സുരേഷിനെ ഇതുവരെ കണ്ടെത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. അവര്‍ എവിടെയാണ് എന്നത് സംബന്ധിച്ച് വിവധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തമിഴ്‌നാട് എന്നീ മൂന്ന് സ്ഥലങ്ങളില്‍ എവിടെയങ്കിലുമാകും സ്വപ്‌ന എന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനി സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം. അതല്ല, തിരുവനന്തപുരത്ത് നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിന് ലഭിക്കുന്നുവെന്നും വിവരം പുറത്തുവന്നു. അധികം വൈകാതെ സ്വപ്ന കൊച്ചിയിലെത്താന്‍ സാധ്യതയുണ്ട് എന്ന പ്രചാരണവും നടക്കുന്നുണ്ട്.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

സ്വപ്നയെ തിരയുന്നതിന് കേരള പോലീസിന്റെ സഹായം കസ്റ്റംസ് ഇതുവരെ തേടിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ വിവര ശേഖരണത്തിലാണ് അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇനി സ്വപ്നയെ പിടികൂടുകയാണ് ലക്ഷ്യം. അവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ന തിരച്ചില്‍ നടത്തിയത്.

മറ്റൊരു യുവതി

മറ്റൊരു യുവതി

സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് കൊണ്ടുപോയി. സന്ദീപ് നായര്‍ ഒളിവിലാണ്. ഇയാളുടെ സ്ഥാപനമാണ് സ്വപ്‌നയുടെ ക്ഷണം സ്വീകരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്.

സിബിഐയും എത്തുന്നു

സിബിഐയും എത്തുന്നു

സ്വപ്‌ന സുരേഷ് സന്ദീപിനൊപ്പമാണുള്ളത് എന്നാണ് കസ്റ്റംസിന് ലഭിച്ച ഒരു വിവരം. സന്ദീപ് ബിജെപി പ്രവര്‍ത്തകനാണ് എന്ന റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു. സൗമ്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സിബിഐ സംഘവും കേസിന്റെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരംസ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരം

സ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ലസ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ല

'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്

ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍

English summary
How Swapna Suresh and Sarith under scanner; Customs officials tactical move details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X