Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്: സെലിബ്രിറ്റികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ക്കും ബുള്ളിയിംഗിനും ഇരയാകാറുണ്ട്. നടിമാരാണ് ഇത്തരം സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകുന്നതില്‍ ഭൂരിഭാഗവും. വസ്ത്രധാരണത്തിന്റെ പേരിലാണ് പലപ്പോഴും നടിമാര്‍ ആക്ഷേപിക്കപ്പെടാറുള്ളത്. നിലപാടുകളുടെ പേരിലും ക്രൂരമായി സോഷ്യല്‍ മീഡിയയില്‍ ബുള്ളിയിംഗിന് വിധേയമാകാറുണ്ട്.

ഇതില്‍ ചിലരൊക്കെ പരാതിയുമായി രംഗത്ത് വരാറുണ്ട്. ചിലരാണെങ്കിലോ തക്കതായ മറുപടിയും കൊടുക്കും. അത്തരത്തില്‍ ഒരു മറുപടി കൊടുത്ത് ശ്രദ്ധേയായിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വന്ന കമന്റനിനാണ് അഹാന കൃഷ്ണകുമാര്‍ മറുപടി കൊടുത്തിരിക്കുന്നത്. സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

1

കഴിഞ്ഞ ദിവസമാണ് അഹാന കൃഷ്ണ കുമാര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ബോളിവുഡ് ചിത്രമായ രബ് നേ ബനാ ദി ജോഡിയിലെ തൂഹി തോ ജന്നത് മേരി എന്ന പാട്ട് പാടുന്ന വീഡിയോ ആയിരുന്നു അഹാന കൃഷ്ണകുമാര്‍ പങ്ക് വെച്ചത്. ഇതിന് താഴെ അഹാന കൃഷ്ണകുമാറിന് അഭിനന്ദനവുമായി നിരവധി പേര്‍ കമന്റ് ചെയ്ത് രംഗത്തെത്തിയിരുന്നു.

2

എന്നാല്‍ ഇതിനിടെ ആണ് ഒരാള്‍ അഹാന കൃഷ്ണകുമാറിനെ അധിക്ഷേപിച്ച് കമന്റ് ചെയ്തത്. അഹാന കൃഷ്ണകുമാറിന്റെ വീഡിയോയ്ക്ക് താഴെ 'രണ്ട് ചാണക പീസ് തരട്ടെ'' എന്നായിരുന്നു കമന്റ്. ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു ഈ കമന്റ് വന്നത്. ഇതിന് താഴെയാണ് അഹാന കൃഷ്ണകുമാര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് ഉള്ളക് എന്നും എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവരെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളു എന്നാണ് അഹാന പറയുന്നത്.

3

അഹാനയുടെ വാക്കുകള്‍ ഇങ്ങനെയാണ്... സാധാരണയായി താങ്കളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. പക്ഷെ ഇത്തവണ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഞാനിത് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനമൊക്കെ ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ത്ഥശൂന്യമായ വാക്കുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിതനാവുകയും വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക എന്നായിരുന്നു അഹാന പറഞ്ഞത്.

4

അഹാനയുടെ കമന്റ് ഇതിനോടകം നിരവധി പേര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം മോശം കമന്റിട്ടയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചിലര്‍ പോയി കമന്റ് ചെയ്യുന്നുണ്ട്. അഹാനയുടെ പിതാവും നടനുമായി കൃഷ്ണകുമാര്‍ ബി ജെ പി നേതാവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മത്സരിച്ചിരുന്നു.

5

ഈ രാഷ്ട്രീയം മുന്‍നിര്‍ത്തി പലപ്പോഴും അഹാനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപകരമായ കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ ഇതിനൊന്നും താരം പ്രതികരിക്കാതെ അവഗണിച്ച് വിടാറാണ് പതിവ്. ഈ പതിവ് തെറ്റിച്ചാണ് അഹാന മോശം കമന്റിന് മറുപടി കൊടുത്തിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണം എന്നാണ് പലരും അഹാനയോട് ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+