Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് കാണാന്‍ ഥാറോടിച്ച് യുവതി ഒറ്റയ്ക്ക് ഖത്തറിലേക്ക്..ഒരു കട്ട അര്‍ജന്റീന ഫാന്‍

ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ആവേശത്തിലാണ് ലോകം. മലയാളികളുടെ കാര്യം പിന്നെ പറയേണ്ട, ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ ആവേശത്തിലാണ് ഫ്‌ളക്‌സും കട്ടൗട്ടും എന്നുവേണ്ട ആഘോഷ രാവ് തന്നെയാണ്. ഇനി പറയാന്‍ പോകുന്നത് ഒരു മലയാളി യുവതിയെക്കുറിച്ചാണ് ..

ലോക കപ്പ് കാണാന്‍ സോളോ ട്രിപ്പ് നടത്തി യുഎഇയില്‍ എത്തിയ ട്രാവല്‍ വ്‌ളോഗര്‍ കൂടിയായ നാജിയെക്കുറിച്ചാണ്. ഥാറിലാണ് നാജി യുഎഇയില്‍ എത്തിയത്. അഞ്ച് കുട്ടികളുടെ അമ്മയാണ് നാജി. ലോകകപ്പ് കാണാനുള്ള നാജിയുടെ യാത്രയെക്കുറിച്ച് വിശദമായി അറിയാം

1

ഒക്ടോബര്‍ 15 നാണ് കേരളത്തില്‍ നിന്ന് നാജി യാത്ര തിരിച്ചത്. ഒമാനില്‍ നിന്ന ഹത്ത അതിര്‍ത്തി വഴി ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആണ് യുഎഇയില്‍ എത്തിച്ചേര്‍ന്നത്. നാജിയുടെ യാത്ര എല്ലാവരും അത്ഭുതത്തോടെയാണ് കേട്ടത് ഇത്രയും ദൂരം ഒരു സ്ത്രീ വണ്ടിയോടിച്ച് പോവുക എന്നതായിരുന്നു എല്ലാവരും ചോദിച്ചത്. എന്നാൽ നാജിയുടെ ഉറച്ചതീരുമാനം ഒ‍ടുവിൽ ആ ലക്ഷ്യത്തിൽ എത്തി.

pc:naajinoushi_solo_momtraveller

pc:naajinoushi_solo_momtraveller

ലോകത്തെ ഏറ്റവും ഉയരമുള്ള ടവറായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലെത്തി ഫോട്ടോ പകര്‍ത്തി നാജി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഫോട്ടോ പങ്കുവെച്ചത് അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു യാത്ര തിരിക്കുമ്പോള്‍ ഇതായിരുന്നു എന്റെ മനസിലുണ്ടായിരുന്ന പ്ലാനുകളിലൊന്ന്. 'അത് സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം'; ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തന്റെ ഥാറിന് മുകളില്‍ ഇരുന്നുകൊണ്ട് നാജി പറഞ്ഞു.

3

തന്റെ യാത്രയിലുണ്ടായ അനുഭവങ്ങളെ കുറിച്ച് ഖലീജ് ടൈംസിന് നാജി നൗഷി അഭിമുഖം നൽകിയിരുന്നു. തന്റെ വാഹനമായ ഥാറായിരുന്നു യാത്രയില്‍ കൂടെയുണ്ടായിരുന്നത്. 'ഥാര്‍ മുംബൈയില്‍ നിന്ന് ഒമാനിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഥാര്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിംഗ് കമ്പനികളും എന്നോട് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റില്‍ പോയി കോണ്‍സുല്‍ ജനറലിനെ കണ്ടു. അങ്ങനെയാണത് സാധ്യമായത്.'. നാജി പറഞ്ഞു.

pc: naajinoushi_solo_momtraveller

pc: naajinoushi_solo_momtraveller

മാതാവിന്റെയും ഭര്‍ത്താവ് നൗഷാദിന്റെയും പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ഈ യാത്ര സാധ്യമായതെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയെന്നും നാജി പറഞ്ഞു. ബില്‍ഡ് ഇന്‍ കിച്ചണ്‍ അടക്കമുള്ള കസ്റ്റമൈസ്ഡ് മഹീന്ദ്ര ഥാര്‍ എസ് യുവിയാണ് 33കാരിയായ നാജിയുടെ വാഹനം. ഓള് എന്ന പേരാണ് ഥാറിന് നല്‍കിയിരിക്കുന്നത്.

pc:naajinoushi_solo_momtraveller

pc:naajinoushi_solo_momtraveller

യുഎഇയില്‍ നിന്ന് മറ്റ് ജിസിസി രാജ്യങ്ങള്‍ കടന്ന് തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ ഖത്തറിലെത്താൻ കാത്തിരിക്കുകയാണ് അര്‍ജന്റീന ഫാനായ നാജി. 'ഫുട്ബോളില്‍ എന്റെ നായകന്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ കളിക്കായി കാത്തിരിക്കുകയാണ്. സൗദി അറേബ്യയുമായുള്ള അര്‍ജന്റീനയുടെ തോല്‍വി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയ ഭേദകമായിരുന്നു, പക്ഷേ കപ്പ് ഉയര്‍ത്താനുള്ള അവരുടെ വഴിയില്‍ ഇത് ഒരു ചെറിയ തടസ്സം മാത്രമാണ്' നാജി നൗഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+