എഐ ക്യാമറ വന്നപ്പോൾ പച്ചപിടിച്ചത് തപാൽവകുപ്പ്; വരുമാനത്തിൽ വർദ്ധനവ്; എങ്ങനെയെന്നല്ലേ!
പാലക്കാട്: എഐ ക്യാമറ വന്നതോടെ ഗാതാഗത നിയമങ്ങൾ ലംഘിക്കാൻ ആളുകൾക്ക് പേടി തുടങ്ങിയിട്ടുണ്ട്. പോലീസുകാരുടെ കണ്ണ് വെട്ടിച്ചുപോകുന്നത് പോലെ എളുപ്പമല്ല എഐ ക്യാമറയുടെ കണ്ണുവെട്ടിക്കാൻ. കയ്യോടെ പൊക്കും പിഴയും കിട്ടും.
726 ക്യാമറകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. മുമ്പൊക്കെ ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ പോകുന്ന ആളുകളെ ധാരാളം കാണാമായിരുന്നു.. ഇപ്പോൾ അതൊക്കെ കുറഞ്ഞു. വാഹന യാത്രക്കാർക്ക് എഐ ക്യാമറയോട് വിരോധം തോന്നുമെങ്കിലും ഇത് കാരണം രക്ഷപ്പെട്ട ഒരു വകുപ്പ് ഉണ്ട് തപാൽ വകുപ്പ്.

എഐ ക്യാമറ കണ്ടെത്തിയ നിയം ലംഘനങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഉടമസ്ഥർക്ക് പിഴ അടയ്ക്കാനുള്ള ചലാൻ അയക്കും. തപാൽ വഴിയാണ് ഈ ചലാൻ അയക്കുന്നത്. ഇത് കാരണം ഗുണം ഉണ്ടായത് തപാൽ വകുപ്പിനാണ് .
20 രൂപയാണ് ഒരു ഇടപാടിന് ലഭിക്കുക. നിയമലംഘനം നടക്കുന്തോറും ചലാൻ അയക്കേണ്ടി വരും അങ്ങനെ മോശമല്ലാത്ത വരുമാനം മാസം തപാൽ വകുപ്പിന് ലഭിക്കുന്നുണ്ട്.
49193 നോട്ടീസുകളാണ് 15 ദിവസത്തിനിടെ സ്ഥാനത്ത് ആകെ അയച്ചത്. പാലക്കാട് ജില്ലയിലാണ് കൂടുതൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്. കുറവ് ഇടുക്കിയിലാണ്. പാലക്കാടേക്ക് അയച്ചത് 5293 നോട്ടീസ് ആണ്. ഇടുക്കിയിൽ 806 എണ്ണമാണ്.
നിയമലംഘനത്തിനുള്ള ചലാൻ അയച്ചുതുടങ്ങിയത് ജൂൺ എട്ട് മുതലാണ്. 60000 രൂപയോളം വരുമാനം വർധിച്ചതായാണ് പാലക്കാട് ജില്ലയിലെ അസിസ്റ്റന്റ് പോസ്റ്റ്ൽ സൂപ്രണ്ട് എഎസ് ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഈ മാസം ഒരു ലക്ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയമം ലംഘിക്കുന്നവരുടെ കീശ കാലിയാവുമെങ്കിലും തപാൽ വകുപ്പിന് ഇത് വൻ നേട്ടം തന്നെയാണ്












Click it and Unblock the Notifications