ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടൻ ചെയ്യേണ്ടത് ഇക്കാര്യം; കേരള പോലീസ് പറയുന്നു
ഇപ്പോൾ ഏറ്റവും കൂടുതൽ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. അതിവിദഗ്ധമായിട്ടാണ് തട്ടിപ്പകാർ ഇരകളെ കണ്ടെത്തുന്നത്. നിമിഷം നേരെ കൊണ്ട് നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പുകാർ വരെ ഉണ്ട്.
ഇത്തരത്തിൽ ഉള്ള അവസ്ഥ വന്നാൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് പറയുന്നത്.

നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് പോലീസ് പറയുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനമെന്നും സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്പ് ലൈൻ നമ്പറിൽ റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണെന്നും പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം.
സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്പ് ലൈൻ നമ്പറിൽ റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.
ഹെൽപ്പ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്ത സൈബർ കുറ്റകൃത്യങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടാതെ ഓൺലൈനിൽ പരാതി സമർപ്പിക്കാൻ കഴിയുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ എന്ന പേരിൽ www.cybercrime.gov.in നിലവിലുണ്ട്.
#keralapolice












Click it and Unblock the Notifications