'കോണ്‍ഗ്രസാണ് എന്നെ വളര്‍ത്തിയത്, വേറെ ആരോടും ഉത്തരവാദിത്തമില്ല'; സുകുമാരന്‍ നായരോട് ചെന്നിത്തല
തിരുവനന്തപുരം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവും എം എല്‍ എയുമായ രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനോട് മാത്രമാണ് തനിക്ക് ഏറ്റവും വലിയ ഉത്തരവാദിത്തമുള്ളത് എന്നും തന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുകുമാരന്‍ നായര്‍ പറഞ്ഞതിനോട് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തനിക്ക് സ്ഥാനമാനങ്ങള്‍ തന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കഴിഞ്ഞ 45 വര്‍ഷക്കാലമായി പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും കോണ്‍ഗ്രസിന്റെ മതേതര നിലപാട് മാത്രമേ താന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആ മതേതര നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല എന്നും തെരഞ്ഞെടുപ്പിന് ശേഷം എം എല്‍ എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാണ് തീരുമാനിച്ചത് എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണിച്ചതിനാണ് പരാജയപ്പെട്ടതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

തന്നെ ആരും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടില്ല എന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സുകുമാരന്‍ നായര്‍ പറഞ്ഞ എല്ലാ കാര്യത്തിനോടും മറുപടി പറയാനില്ല എന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാകുന്നതിന് മുന്‍പും തന്റെ നിലപാട് ഇത് തന്നെയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ജി സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തിയത്.

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയതിനാലാണ് യു ഡി എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇത്ര വലിയ പരാജയം നേരിടേണ്ടി വരില്ലായിരുന്നു എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. 2011-16 കാലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ എന്‍ എസ് എസ് സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുന്നത്.

എന്നാല്‍ രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ തന്നെ ആരും ജാതീയമായി പ്ലാന്റ് ചെയ്യേണ്ടെന്നു പറഞ്ഞു എന്ന് സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേയും രൂക്ഷ വിമര്‍ശനമുന്നയിച്ച സുകുമാരന്‍ നായര്‍ ശശി തരൂരിനെ അഭിമുഖത്തില്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications