'അമ്മ മരിച്ചിട്ട് ഒരുമാസം, സിനിമക്ക് പോയത് ബിജെപി പ്രസിഡന്റിനോടുള്ള വിരോധം കൊണ്ടോ', സന്ദീപ് വാര്യരുടെ മറുപടി
പാലക്കാട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണം ലഭിക്കാറുണ്ട്. സന്ദീപിനെ പിന്തുണച്ചുള്ള കമന്റുകളാണ് ഇതില്‍ അധികവും. ഇപ്പോഴിതാ സന്ദീപ് സാറ്റര്‍ഡെ നൈറ്റ് എന്ന സിനിമ കണ്ട ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും അതിന് വന്ന ഒരു കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ന് കുടുംബത്തോടൊപ്പം സാറ്റര്‍ഡേ നൈറ്റ് കണ്ടു. നിവിന്‍ പോളിയെ എനിക്കും കുടുംബത്തിനും ഇഷ്ടമാണ്. റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകനെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ സാറ്റര്‍ ഡേ നൈറ്റ് കാണാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ആ ഇഷ്ടത്തോടും വിശ്വാസത്തോടും സിനിമ നീതി പുലര്‍ത്തി.

സുഹൃദ് ബന്ധങ്ങളെ മറ്റെന്തിനേക്കാളും വില മതിക്കുന്നവര്ക്കും ജീവിതത്തെ ഭ്രാന്തമായി സ്നേഹിക്കുന്നവര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടും. എനിക്ക് ഇഷ്ടമായി. പ്രിയപ്പെട്ട അജു, സത്യത്തില്‍ ഈ സിനിമയുടെ ആത്മാവ് അജുവാണ്. പ്രൊഡ്യൂസര്‍ വിനായക അജിത്തേട്ടനും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.. എന്ന് പറഞ്ഞായിരുന്നു സന്ദീപ് വാര്യരുടെ പോസ്റ്റ്.

ഇതിന് താഴെയായിരുന്നു രവീന്ദ്രന് ഇരിങ്ങല്‍ എന്നയാളുടെ വിദ്വേഷ കമന്റ്. താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മ മരണപ്പെട്ടിട്ട് കേവലം ഒരു മാസം മാത്രമായിരുന്നിട്ടും ഇന്ന് കേരള ബിജെപി പ്രസിഡന്റിനോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രം കുടുംബ സമേതം സിനിമ കാണാന്‍ പോയി എന്ന് പറയാതെ പറയുന്ന ആ ഒരു മനസ്സുണ്ടല്ലോ അതിനെ നമസ്കരിക്കാതിരിക്കാന്‍ കഴിയില്ല.

ഇന്നലെ താങ്കള്‍ നല്കിയ അഭിമുഖത്തില്‍ പറയുന്ന ഓരോ വാക്കിനും എതിരാണ് ഇന്നത്തെ ഈ പോസ്റ്റിന്റെ ലക്ഷ്യം എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഓന്ത് നിറം മാറും പോലെയുള്ള ഈ നിറം മാറ്റം അന്തസ്സുള്ള ഒരാള്‍ക്കും യോജിച്ചതല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു, എന്നായിരുന്നു രവീന്ദ്രന് ഇരിങ്ങല്‍ എന്നയാളുടെ വിദ്വേഷ കമന്റ്.

എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. എന്റെ അമ്മ പോയിട്ട് ഒന്നര മാസം ആയി. അതിന് ശേഷം ഇത് രണ്ടാമത്തെ സിനിമയാണ് കാണുന്നത്. എനിക്ക് ഫ്രീ ടൈം ഉണ്ടെങ്കില്‍ ഞാന്‍ സിനിമക്ക് പോകും. എന്റെ സ്വകാര്യ ജീവിതത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ വരരുത് എന്നായിരുന്നു സന്ദീപ് വാര്യരുടെ കമന്റ്.

രവീന്ദ്രന് ഇരിങ്ങലിന്റെ കമന്റിനെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരാളുടെ വ്യക്തിജീവിതത്തില്‍ എന്തിനാണ് ഇടപെടുന്നത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. രവീന്ദ്രന് ഇരിങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും ബി ജെ പിയോട് അനുഭാവമുള്ളവയും സംസ്ഥാന സര്‍ക്കാരിനെ വിമര്ശിച്ചുള്ളവയുമാണ്.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications