പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...
കൊച്ചി: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പത്താന്‍ എന്ന സിനിമ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ബേഷാരം രംഗ് എന്ന വീഡിയോ സോംഗ് പുറത്തിറങ്ങിയതിന് പിന്നാലെ ആണ് സിനിമക്ക് എതിരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം രൂക്ഷമായത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത് ദീപിക പദുകോണ്‍ ആണ്.
ബേഷാരം രംഗ് എന്ന വീഡിയോ സോംഗില്‍ ദീപിക ധരിച്ച കാവി വസ്ത്രമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ദീപിക പദുകോണിന്റെ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമാണ് ബേഷാരം രംഗ് ഗാനം. ഇതില്‍ കാവി ബിക്കിനി ധരിച്ചെത്തിയ ദീപിക ഹിന്ദുത്വത്തെ ആണ് വ്രണപ്പെടുത്തുന്നത് എന്നും ഷാരൂഖ് ഖാന്‍ പച്ച വേഷം ധരിച്ചെത്തുന്നത് മനപൂര്‍വമാണ് എന്നൊക്കെ ആയിരുന്നു വിമര്‍ശനം.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും പത്താന്‍ ബഹിഷ്‌കരിക്കും എന്നും ബി ജെ പി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയും എം എല്‍ എ രാം കദമും പറഞ്ഞിരുന്നു. ബി ജെ പി എം പി പ്രജ്ഞാ സിംഗ് താക്കൂറും ചിത്രത്തിന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദം അനാവശ്യമാണ് എന്നും സിനിമയെ സിനിമയായി കാണണം എന്നുമായിരുന്നു നടി സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജ് സുകുമാരനും പത്താന്‍ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. കാപ്പ സിനിമയുടെ പ്രചരാണാര്‍ത്ഥം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവെ ആണ് പൃഥ്വിരാജ് സുകുമാരന്‍ വിവാദത്തിന് എതിരെ നിലപാട് അറിയിച്ചത്. പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ വലിയ ദുഖമുണ്ട് എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ പറയുന്നത്.

ഒരു കലാരൂപത്തിനെ ഇത്തരം നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ കലാകാരന്‍ എന്ന നിലയില്‍ ദുഖമുണ്ട് എന്നും പൃഥ്വിരാജ് സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്തിടെ ആദായ നികുതി വകുപ്പ് തന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെ കുറിച്ചും പൃഥ്വിരാജ് സുകുമാരന്‍ പ്രതികരിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അടുത്തിടെ നിര്‍മിച്ച ചിത്രങ്ങളെല്ലാം ലാഭം കണ്ടെത്തിയത് കൊണ്ടാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നായിരുന്നു പൃഥ്വിരാജ് സുകുമാരനോടുള്ള ചോദ്യം.

എന്നാല്‍ ഇത് അവരോട് ചോദിക്കേണ്ട ചോദ്യമാണ് എന്നും തന്നോടല്ല ചോദിക്കണ്ടത് എന്നുമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ഇതിന് മറുപടി പറഞ്ഞത്. അതേസമയം ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് തന്നെ കൂവിയവരെ നായ്ക്കളോട് ഉപമിച്ച സംഭവത്തെ കുറിച്ച് തനിക്ക് അറിയില്ല എന്നും സത്യമായിട്ടും അക്കാര്യ താന്‍ ശ്രദ്ധിച്ചിട്ടില്ല എന്നുമായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം.












Click it and Unblock the Notifications