ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ല എന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മാളികപ്പുറം എന്ന സിനിമയുടെ ഭാഗമായി മൂവീ മാന്‍ ബ്രോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് രമേഷ് പിഷാരടി തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
കുറെ ആളുകളുടെ വിശ്വാസത്തിന്റെ കാര്യമാണിത്. അതില്‍ എന്റെ നിലപാടിന് പ്രസക്തിയില്ല. എനിക്ക് പുരോഗമനമുണ്ട് എന്ന് കരുതി എന്റെ ചിന്ത മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കാനാവില്ല എന്നും രമേഷ് പിഷാരടി വ്യക്തമാക്കി. വിശ്വാസം എന്നതും ഓരോരുരത്തരുടേയും ചോയ്സ് ആണ് എന്നും രമേഷ് പിഷാരടി പറഞ്ഞു. രമേഷ് പിഷാരടിയുടെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

എന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല. പബ്ലിക്കായിട്ട് ഒരുപാട് പേരുടെ വിശ്വാസത്തില്‍ അതിലൊക്കെ പിടിച്ച് നില്ക്കുന്ന അതിലൊക്കെ വിശ്വസിച്ച് അതിലൊക്കെ ജീവിക്കുന്ന കുറെ ആളുകളുണ്ട്. നമ്മള്‍ക്ക് പുരോഗമനമായി, നമ്മള്‍ക്ക് വളരെ അധികം ചിന്ത കൂടിയിട്ടുണ്ട് എന്ന കാരണത്താല്‍ നമ്മള് ഒരു ചിന്തയെടുക്കുന്നത് മറ്റുള്ളവരുടെ കാര്യത്തില്‍ അധികം കടത്താതിരിക്കുക എന്നുള്ളതാണ്. എനിക്ക് വ്യക്തിപരമായിട്ട് അതില്‍ യാതൊരു എതിര്‍പ്പുമില്ല.

എനിക്ക് എതിര്‍പ്പില്ല എന്ന കാരണം കൊണ്ട് നാളെ തൊട്ട് നാല് പേരെ കൊണ്ട് കേറ്റിക്കൊള്ളാം എന്ന് നിര്‍ബന്ധമില്ല. ഇത് അവരുടെ ചോയ്സ് ആണല്ലോ. ചോയ്സ് ആണല്ലോ മറ്റൊരു വാക്ക്. അവരുടെ ചോയ്സ് അവരുടെ ചോയ്സ് ആണ് എന്ന് പറയുന്നത് പോലെ എനിക്ക് വിഷയമല്ല. അവിടെ എന്താണോ വിഷയം അതിനാണ് എപ്പോഴും പ്രസക്തി കൂടുതല്‍. ഞാന്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നോക്കേണ്ട കാര്യമില്ല.

ഇപ്പോള്‍ നിങ്ങളുടെ വീട്ടില്‍ ഉച്ചക്ക് ബിരിയാണി വെക്കണോ ചോറ് വെക്കണോ എന്നുള്ളതില്‍ പിഷാരടിയുടെ ടേക്ക് എന്താണ് എന്ന് ചോദിച്ചാല്‍ എന്ത് ടേക്ക്. ഇവിടെ ഒരു സൊസൈറ്റി ഉണ്ട്. അതില്‍ ജനിക്കുന്ന ഓരോ പിള്ളേരേയും 10 20 വര്‍ഷം കൊണ്ട് ഇങ്ങ് ട്രെയിന്‍ ചെയ്ത് എടുക്കുവാണ്. ആളുകൂടി സൊസൈറ്റി ഉണ്ടായതൊക്കെ 10000 വര്‍ഷം മുന്‍പാണ്. സൊസൈറ്റി വളരെ സിസ്റ്റമാറ്റിക്ക് ആയിട്ട് സൊസൈറ്റി ഒരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്.

ഇവിടെ ജനിക്കുന്ന ഓരോ കൊച്ചിനേയും അതിലോട്ട് എടുക്കാവാണ്. നിരീശ്വരവാദിയോട് നിങ്ങള്‍ വിശ്വസിക്കണം എന്ന് പറയുന്നതും ഒരു വിശ്വാസിയോട് വിശ്വസിക്കരുത് എന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാം. ആകെ ഉള്ളത് ഇതുകൊണ്ട് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ എന്താ ഇഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications