'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ
കൊച്ചി: ലിംഗസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ കുറെ നാളായി സിനിമാ മേഖലയില്‍ സജീവമാണ്. നടിമാരായ അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരെല്ലാം സിനിമാ മേഖലയിലെ ലിംഗപരമായ വിവേചനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിലെ സമയക്രമത്തിലെ വിവേചനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ സമൂഹത്തിലെ ലിംഗ സമത്വം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരേ വസ്ത്രം ധരിക്കുന്നതും പുറത്ത് പല സമയങ്ങളില്‍ പുറത്ത് പോവുന്നതുമല്ല തുല്യത എന്നുമാണ് ഷൈന്‍ ടോം ചാക്കോയുടെ അഭിപ്രായം. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

എവിടെയാണ് ജെന്റര്‍ ഇക്വാലിറ്റി. അത് സംസാരിക്കണമല്ലോ. ഒരേ വസത്രം ധരിക്കുകയും പല സമയങ്ങളില്‍ പുറത്തിറങ്ങുകയും ചെയ്യുന്നതല്ല ഇക്വാലിറ്റി. കല്യാണ സമയത്ത് മകനും മകളും ഉണ്ടായി വരുന്ന സമയത്ത് മകളോട് ഒരു ദിവസം പറയുകയാണ് ഇനി നിന്റെ വീട് അതാണ്. നീ അവിടെ പോയി താമസിക്കണം. അത് പൊളിറ്റിക്കല്‍ ഇന്‍കറക്ട് അല്ലേ. അവിടെ ഇക്വാളിറ്റി ഉണ്ടോ. അങ്ങനെ ആണുങ്ങളെ പറഞ്ഞ് വിടാറുണ്ടോ.

ബന്ധുക്കളുടെ വീട്ടില്‍ പോലും ഒരു ദിവസത്തില്‍ അധികം നമ്മള്‍ നില്‍ക്കില്ല. സ്ത്രീകള്‍ എങ്ങനെയാണ് ഒരു ബന്ധവും ഇല്ലാത്ത വീട്ടില്‍ നില്‍ക്കുന്നത്. അത് അവരെ പോലും കാണിക്കാതെ ആണ് കൊണ്ടുപോകുന്നത്. അവിടെ താമസിക്കേണ്ട ആള്‍ക്കാരെ പോലും കൊണ്ടുപോകുന്നില്ല. വേറെ ആള്‍ക്കാരൊക്കെയാണ് വന്ന് കാണുന്നത്. അത് ഇതുവരെ അവര്‍ ചോദ്യം ചെയ്യുകയോ അതിന് മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.

അവിടെയാണ് വിപ്ലവം കൊണ്ടുവരേണ്ടത്. അല്ലാതെ ഒരേ വസത്രം ധരിക്കുകയും ഒരേ സമയങ്ങളില്‍ പുറത്തിറങ്ങുകയും ചെയ്യുന്നതല്ല ഇക്വാലിറ്റി. സ്ത്രീകളാകുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ പോകേണ്ടവരാണ് എന്ന തോന്നല്‍ ആണ്. അവിടെ നിന്നേ ഇക്വാലിറ്റി ഇല്ല. ആണിനും പെണ്ണിനും വേറെ ചിന്താഭാരങ്ങളും ഉണ്ട്. അതിനെ പറ്റി ചിന്തിക്കുകയെങ്കിലും വേണം. അത് ചിന്തിക്കാന്‍ പറ്റില്ല.

ഒരു വട്ടം വരച്ചിട്ട് നീയിവിടെ സുഖസുന്ദരമായിട്ട് സ്വാതന്ത്ര്യത്തോടെ ജീവിച്ചോ എന്ന്. അതാണ് നമ്മുടെ സ്വാതന്ത്ര്യം. ചിന്തയില്‍ പോലും സ്വാതന്ത്ര്യമില്ല. ഓരോ ആള്‍ക്കാര്‍ ചിന്തിച്ച് വന്നത് തന്നെയാണ് നമ്മള്‍ ചിന്തിച്ച് വച്ചിരിക്കുന്നത്. ഉപ്പിന് കരമടച്ചവരാണ് നമ്മള്‍ എല്ലാവരും. ഒരാള്‍ ചിന്തിച്ച് എന്റെ നാട്ടിലെ ഉപ്പിന് എന്തിനാണ് അവര്‍ക്ക് കാശ് കൊടുക്കുന്നത്. അതിന്റെ അതിര്‍വരമ്പുകളെ ആണ് ബ്രേക്ക് ചെയ്യേണ്ടത്.

സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ സംസാരിച്ചു. ഏറ്റവും വ്യക്തമായി കുട്ടികളെ പഠിപ്പിക്കേണ്ട കാര്യം അവ്യക്തമായി പഠിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഇതിന്റെ പഠനമില്ലാത്തത് കൊണ്ട് സംഭവിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.

മനുഷ്യനെന്താണ്, ആണെന്താണ്, പെണ്ണെന്താണ്, അവന്റെ അവയവങ്ങള്‍ എന്താണ് എന്തിനാണ് എങ്ങനെയാണ് എന്നതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞ് കൊടുക്കുന്നുണ്ടോ. ആ എഡ്യുക്കേഷന്‍ ആണ് ഏറ്റവും വലിയ എഡ്യുക്കേഷന്‍ എന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications