Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശാപ്പാട് രാമനും കല്യാണരാമനുമാകാതെ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറണം'; ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

കോഴിക്കോട്: ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറണമെന്ന് ഷാഫി പറമ്പിൽ എം പിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. വടകരയിലെ എം പി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. താൻ ആദ്യമായി എം പിയായി ശേഷം പത്ത് വർഷക്കാലം ഈ ഓഫീസിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

എല്ലാ അർത്ഥത്തിലും വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ച ഒരു ഓഫീസായിരുന്നു ഈ ഓഫീസെന്നും തനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും ഈ ഓഫീസിൽ പ്രവർത്തിച്ച ഓഫീസിന്റെ ചുമതല ഉണ്ടായിരുന്നവരെല്ലാം തികഞ്ഞ ജാഗ്രതയോടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shafi parambl

പ്രിയങ്കരനായ ഷാഫിക് സർവ മംഗങ്ങളും ആശംസിക്കുന്നു. ഞാൻ ആദ്യമായി എം പിയായി ശേഷം പത്ത് വർഷക്കാലം ഈ ഓഫീസിൽ നിന്നാണ് പ്രവർത്തിച്ചത്. അന്ന് അനുയോജ്യമായൊരു ഓഫീസ് കിട്ടാൻ പ്രയാസപ്പെടുക ഉണ്ടായി. പക്ഷേ ശ്രീമാൻ ഭാസ്‌ക്കരൻ നായർ, അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല, അദ്ദേഹത്തിന്റെ പ്രിയ മകൻ, അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കല്യാണി അമ്മ അന്ന് ഇവരെല്ലാവരുമാണ് ഈ ഓഫീസ് എനിക്ക് നൽകാൻ തീരുമാനിച്ചത്. ആ സുമനസ്സും ഉദാരതയും പ്രിയപ്പെട്ട ഷാഫിയോടും അവർ കാണിക്കട്ടെ, ആ കുടുംബത്തോട് ഞാൻ നന്ദി പ്രകാശിപ്പിക്കുന്നു.

എല്ലാ അർത്ഥത്തിലും വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ച ഒരു ഓഫീസായിരുന്നു ഈ ഓഫീസ്. എനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വന്നിട്ടില്ല. ഈ ഓഫീസിൽ പ്രവർത്തിച്ച ഓഫീസിന്റെ ചുമതല ഉണ്ടായിരുന്നവരെല്ലാം തികഞ്ഞ ജാഗ്രതയോടാണ് പ്രവർത്തിച്ചത്. ഞാൻ അവരെയെല്ലാം നന്ദിയോടെ അനുസ്മരിക്കുന്നു. പ്രിയപ്പെട്ട ഷാഫിയോട് ഞാൻ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഷാഫി വടകര വന്നു, കണ്ടൂ, കീഴടക്കി എന്ന് മുല്ലപ്പള്ളി പറഞ്ഞു.

മറ്റൊരു കാര്യം ഞാൻ ഷാഫിയോട് പറയട്ടെ, എല്ലാവർക്കും ഷാഫിയെ ഇഷ്ടമാണ്. ഞങ്ങൾ വടകരക്കാർ, ഇത്രയേറെ ആതിഥ്യ മര്യാദയുള്ള ആളുകൾ, ഞങ്ങൾക്ക് നിങ്ങളൊക്കെ ഞങ്ങളുടെ വീടുകളിലേക്ക് വരണം, ഞങ്ങളുടെ ആഗ്രഹമാണ്. പക്ഷേ എല്ലാവടേയും എത്തിച്ചേരാൻ സാധിക്കുമോ, അങ്ങനെയൊരു കല്യാണ രാമൻ ആകാൻ സാധിക്കുമോ സാധിക്കില്ല എന്ന് മനസ്സിലാക്കണം. അപ്പോൾ ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവർക്കും പ്രിയപ്പെട്ടവനായി നിങ്ങൾ മാറണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങയെ കാണാൻ വരുന്ന ആളുകളെയെല്ലാം തുല്യമായി കാണണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+