' സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത്'; എസ്എഫ്ഐയുടെ ബാനറിനെതിരെ ഗവർണർ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ മുൻപ് സ്ഥാപിച്ച വി ഡി സവർക്കർക്ക് എതിരായ ബാനറിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്ക. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്. സവർക്കറെയല്ല ( We Need Chancellor, not Savarkar ) എന്ന ബാനറിലാണ് ഗവർണർ അതൃപ്തി പ്രകടിപ്പിച്ചത്. സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്നും ഗവർണർ ചോദിച്ചു.
' സർവകലാശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു, ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്തുതരം ചിന്തയാണ് അത്? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത്? സവർക്കർ എന്താണ് ചെയ്തത്?

ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെയാണ് ക്യാമ്പസിൽ എത്തുന്നതെന്ന് ശ്രദ്ധിക്കണമെന്ന് വൈസ് ചാൻസിലർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ രാജ്യത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കൂ. തൊഴിൽ ദാതാക്കള സൃഷ്ടിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
' സേ നോ ടു ഡ്രഗ്സ് ' എന്ന് ഗവർണറുടെ വസ്ത്രത്തിൽ എഴുതിയിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പമാണ്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നല്ല ഭാവിക്കായി യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. അതിനായി എല്ലാവരും മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications