യോഗ്യരായവര്‍ പുറത്ത്... ഇതെങ്ങനെ ശരിയാകും; കെപിസിസി പട്ടികയ്ക്കതിരെ കൊടിക്കുന്നില്‍ സുരേഷ്
അര്‍ഹരായവര്‍ പലരും കെപിസിസി പട്ടികക്ക് പുറത്താണ് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടുന്നത്. ഇത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനയില്‍ വീണ്ടും തര്‍ക്കം. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി തന്നെയാണ് നേതൃത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കെ പി സി സിയിലേക്ക് പുതുതായി അംഗങ്ങളെ നോമിനേറ്റ് ചെയ്തുള്ള പട്ടിക തയാറാക്കിയതില്‍ ആണ് വിമര്‍ശനം.
കെ പി സി സിയിലേക്ക് പുതുതായി അംഗങ്ങളെ നോമിനേറ്റ് ചെയ്തുള്ള പട്ടിക തയാറാക്കിയത് പാര്‍ട്ടിയില്‍ കൂടിയാലോചന നടത്തിയല്ല എന്ന് കെ പി സി സി ഭാരവാഹി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയാണ് വിമര്‍ശിച്ചു. അര്‍ഹരായവര്‍ തഴയപ്പെടുകയാണ് എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മുന്‍പൊക്കെ ചര്‍ച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നടക്കുന്നില്ല. അതിനാലാണ് പാര്‍ട്ടിയില്‍ അസംതൃപ്തര്‍ ഉണ്ടാവുന്നത് എന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

കെ പി സി സി പട്ടികയില്‍ ഉള്‍പ്പെട്ടവരേക്കാള്‍ യോഗ്യരായവര്‍ പുറത്തുണ്ട് എന്നും യോഗ്യതയുള്ളവര്‍ പലരും തഴയപ്പെടുന്ന സ്ഥിതി പാര്‍ട്ടിക്ക് നല്ലതല്ല എന്നും കൊടിക്കുന്നില്‍ സുരേഷ് തുറന്നടിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നല്ല അന്തരീക്ഷമുണ്ടാക്കണം.
അതിനുള്ളഴ ക്രിയാത്മകമായ നടപടികള്‍ വേണം എന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അസ്വസ്ഥമാകുന്ന സ്ഥിതി ഗുണം ചെയ്യില്ല എന്നും അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കും എന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
ഡി സി സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുന:സംഘടനാപട്ടിക തയാറാക്കുമ്പോള്‍ എ ഐ സി സി പ്ലീനറി അംഗീകരിച്ച ഭരണഘടനാ ഭേദഗതി പാലിച്ചു എന്ന് നേതൃത്വം ഉറപ്പാക്കണം എന്നും കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ചു.
പിന്നോക്കക്കാര്‍ക്കും വനിതകള്‍ക്കും 50% സംവരണം ഏര്‍പ്പെടുത്തണം. അതേസമയം, എല്ലാവരെയും വിശ്വാസത്തിലെടുത്തും എല്ലാവര്ക്കും പരിഗണന ഉറപ്പാക്കിയും മാത്രമേ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ എന്ന് നേതൃത്വം അറിയിച്ചു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications