ദിലീപ് കേസില്‍ അതിജീവിതക്കൊപ്പമെന്ന് നന്ദു, പക്ഷെ വിജയ് ബാബുവിന്റെ കേസിലെ പ്രതികരണം ഇങ്ങനെ
കൊച്ചി: നടന്‍മാരായ ദിലീപും വിജയ് ബാബുവും ഉള്‍പ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ നന്ദു. ദിലീപ് കുറ്റക്കാരനല്ല എങ്കില്‍ അദ്ദേഹം തെളിയിക്കട്ടെ എന്ന് നന്ദു പറഞ്ഞു. സീ മലയാളം ന്യൂസിനോടായിരുന്നു നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദുവിന്റെ പ്രതികരണം.
അതേസമയം വിജയ് ബാബു കേസിലെ സത്യാവസ്ഥ തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലിപീന്റെ കേസ് വന്നപ്പോള്‍ ഇടപെട്ടിട്ടൊന്നുമില്ല. പക്ഷെ താന്‍ അതിജീവിതക്കൊപ്പമാണ് എന്നാണ് നന്ദു പറഞ്ഞത്. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ വിജയ് ബാബു കേസില്‍ അതിജീവിതക്കൊപ്പമാണ് എന്ന് അസന്നിഗ്ധമായി പറയാന്‍ നന്ദു തയ്യാറായില്ല. അവര്‍ ( വിജയ് ബാബുവും ആരോപണം ഉന്നയിച്ച നടിയും ) തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്നാണ് വിജയ് ബാബു പറയുന്നത് എന്നും നന്ദു പറഞ്ഞു.

അതിന്റെ തെളിവുകള്‍ കോടതിക്ക് കൊടുത്തിട്ടുണ്ടല്ലോ എന്നും അക്കാര്യത്തില്‍ ബോധ്യം വന്നത് കൊണ്ടായിരിക്കാം കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കൊടുത്തത് എന്നും നന്ദു ചൂണ്ടിക്കാട്ടി. അതിജീവിതയുടെ പേര് പറയാന്‍ പാടില്ല എന്നുള്ളത് നിയമമാണ് എന്നും എന്നാല്‍ നിയമത്തിന്റെ ആ ആനുകൂല്യം എന്താണ് പുരുഷന്‍മാര്‍ക്ക് ലഭിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം കേസില്‍ ആരോപണ വിധേയരായ പുരുഷന്‍മാരുടെ പേര് പറയുന്നത് എന്തുകൊണ്ടാണെന്നും പുരുഷന്‍മാര്‍ക്ക് യാതൊരു വിലയുമില്ലേ എന്നും നന്ദു ചോദിക്കുന്നു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആള്‍ തന്നെയാണ് എന്നും എന്നാല്‍ സമത്വം ആണെങ്കില്‍ എല്ലാവര്‍ക്കും നിയമവും ഒരുപോലെയായിരിക്കണം എന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

പുരുഷനെതിരെ എന്തും ചെയ്യാമെന്നും പറയാമെന്നുമുള്ള സ്ഥിതിയാണ് എന്നും മറിച്ചാണ് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. നന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ദിലീപ് സുഹൃത്തായിരുന്നു. ഈ വിഷയം വന്നപ്പോള്‍ ഇടപെട്ടിട്ടൊന്നുമില്ല. ഞാന്‍ അതിജീവിതക്കൊപ്പം തന്നെയാണ്. യാതൊരു സംശയവുമില്ല.

അവര്‍ക്ക് നീതി ലഭിക്കുക എന്നുള്ളതാണ്. അയാള്‍ കുറ്റക്കാരനല്ല എങ്കില്‍ തെളിയിക്കട്ടെ. വിജയ് ബാബു വിഷയത്തിലെ സത്യാവസ്ഥയൊന്നും അറിയില്ല. നമുക്കിതിലെ ഉള്‍ക്കളികളൊന്നും അറിയില്ലല്ലോ. അയാള്‍ പറയുന്നു അവര്‍ കണ്‍സെഷ്വലായിട്ടുള്ള ഇതായിരുന്നു എന്ന് പറയുന്നു. അതിന്റെ തെളിവുകള്‍ കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു.

അപ്പോള്‍ കോടതിക്ക് ബോധ്യം ഉള്ളത് കൊണ്ടായിരിക്കാം അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കൊടുത്തത്. ഇതായിരിക്കാം എനിക്ക് അതിന്റെ സത്യവസ്ഥ അറിയില്ല. പക്ഷെ പേര് വിളിച്ച് പറയാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ നിയമമനുസരിച്ച് പേര് പറയാന്‍ പാടില്ല. അത് സത്യമാണ്. പക്ഷെ ഒന്ന് തിരിച്ചും ചോദിച്ചൂടെ. എന്തുകൊണ്ടാണ് പുരുഷന്‍മാരുടെ പേര് പറയുന്നത്.

പുരുഷന്‍മാര്‍ക്ക് ഒരു വിലയുമില്ലേ. അതാണ് ചോദിക്കുന്നത്. അപ്പോള്‍ പറയും ഇല്ല പെണ്ണുങ്ങള്‍ക്ക് മാത്രമെ വിലയുള്ളൂ എന്ന് പറയുന്ന ഒരു രീതിയാണ് നമ്മുടെ നാട്ടില്‍. പുരുഷന്റെ മേലില്‍ ഏത് ആനക്കും കയറി ചവിട്ടി നിരങ്ങാം. പക്ഷെ സ്ത്രീ സമത്വം സംസാരിക്കുകയും ചെയ്യും.

സ്ത്രീകളെ നമ്മള്‍ ആക്‌സ്പ്റ്റ് ചെയ്യുന്നുണ്ട്. സ്ത്രീകളെ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നുണ്ട്. സമത്വം ആണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം നിയമം എല്ലാം. ഇത് സ്ത്രീകള്‍ക്ക് മാത്രമെ ഉള്ളൂ നിയമം. പുരുഷന്‍മാര്‍ക്കില്ല.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications