അന്ന് രണ്ട് ഗ്രൂപ്പ്, ഇന്ന് അഞ്ച് ഗ്രൂപ്പ്; കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഇക്കാരണത്താല്‍: സുധീരന്‍
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുണ്ടായ കാരണം വ്യക്തമാക്കി മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. 2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പായിരുന്നു താന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ കാരണം എന്ന് വി എം സുധീരന്‍ പറഞ്ഞു. രാജി വെക്കുമ്പോള്‍ കാരണം പരസ്യമായി പറഞ്ഞില്ല എന്നേയുള്ളൂവെന്നും വി എം സുധീരന്‍ വ്യക്തമാക്കി.
അന്നത്തേതില്‍ ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാറ്റം വന്നിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇന്ന് അത് അഞ്ച് ഗ്രൂപ്പായി എന്നും വി എം സുധീരന്‍ പറഞ്ഞു. ഇനി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് താന്‍ ഇല്ല എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. 2017 ല്‍ ആണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി എം സുധീരന്‍ രാജി വെച്ചത്.

അന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രാജി വെക്കുന്നു എന്നായിരുന്നു വി എം സുധീരന്‍ പറഞ്ഞിരുന്നത്. 2021 ല്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗത്വവും എ ഐ സി സി അംഗത്വവും വി എം സുധീരന്‍ രാജി വെച്ചിരുന്നു. 1982-87ലെ കരുണാകരന്‍ മന്ത്രിസഭയുടെ അവസാനകാലത്തു സ്പീക്കറായിരുന്നു വി എം സുധീരന്‍. അന്ന് കരുണാകരനോട് കലഹിച്ചിരുന്ന സുധീരന്‍ പലപ്പോഴും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാലം മുതല്‍ ആന്റണി പക്ഷക്കാരനായിരുന്നു വി എം സുധീരന്‍. 16 വര്‍ഷം എം എല്‍ എയായിരുന്ന സുധീരന്‍ ഒരിക്കല്‍ മന്ത്രിയുമായി. 1991 ലെ സംഘടനാ തിരഞ്ഞെടുപ്പു സമയത്ത് എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടി പക്ഷവുമായി തെറ്റിയതോടെയാണ് സുധീരന്‍ ഒറ്റപ്പെട്ടത്. 1996 മുതല്‍ 2004 വരെ എം പിയായിരുന്നു.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ പറഞ്ഞിട്ടും പാര്‍ട്ടി മത്സരിപ്പിച്ചു, അന്ന് 1009 വോട്ടിനാണ് സുധീരന്‍ തോറ്റത്. രാഹുല്‍ ഗാന്ധിയുടെ പിന്തുണയില്‍ 2014 ല്‍ ആണ് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായത്. അന്ന് എ, ഐ ഗ്രൂപ്പുകള്‍ ജി കാര്‍ത്തികേയനെ ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ രാഹുലിന്റെ പിന്തുണ സുധീരനായിരുന്നു.












Click it and Unblock the Notifications