നമ്പർപ്ലേറ്റും എഞ്ചിൻനമ്പറും വരെ ഒന്ന്; ഇരട്ട ബുള്ളറ്റുകളുടെ ചുരുളഴിക്കാൻ 30 കൊല്ലം പിന്നോട്ട്
തലശ്ശേരി: നമ്പർ പ്ലേറ്റിൽ തട്ടിപ്പ് നടത്തി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്ന ആളുകളേയും പണി പാളി പോലീസിന്റെ പിടിയിൽ ആവുന്ന ആളുകളേയുമൊക്കെ നമ്മൾ കണ്ടുകാണും. പോലീസിന്റെ കണ്ണുവെട്ടിക്കാനാണ് യഥാർത്ഥ രജിസ്ട്രർ നമ്പർ മറച്ചുെവച്ച് മറ്റേതെങ്കിലുമൊക്കെ വണ്ടിയുടെ നമ്പർ അതേപടി തങ്ങളുടെ വാഹനങ്ങൾക്ക് ഉപയോഗിക്കുന്നത്.
മോഷ്ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങൾ കടത്താനൊക്കെ ഇത്തരം പൊടിക്കൈകൾ ചെയ്യാറുണ്ട്... എന്നാൽ ഇനി പറയാൻ പോകുന്നത് പോലീസുകാരെ വട്ടംചുറ്റിച്ച രണ്ട് ബുള്ളറ്റിനെക്കുറിച്ചാണ്. സംഭവം എന്താണെന്ന് വിശദമായി അറിയാം.
പ്രതീകാത്മക ചിത്രം

ഇത് ഇന്നോ ഇന്നലോ തുടങ്ങിയതല്ല കുറച്ച് പഴക്കം ഉണ്ട്. നമ്പർ പ്ലേറ്റുമുതൽ എഞ്ചിൻ നമ്പർ വരെ ഒരുപോലെയുള്ള രണ്ടു ബുള്ളറ്റുകളലാണ് മോട്ടോർ വാഹന വകുപ്പിനെ വട്ടംകറക്കിയത്. വ്യാജൻ ആരാ എന്ന് കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടന്നത് 30 വർഷം പിന്നോട്ട്. ഒരേ നമ്പറിൽ 2 ബുള്ളറ്റ് ബൈക്കുകൾ ഓടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

ഒന്ന് തലശ്ശേരിയും മറ്റേത് വടകരയും. വണ്ടികൾ ആലപ്പുഴ രജിസ്ട്രേഷനിൽ ആണ്.. അന്വേഷത്തിനൊടുവിൽ രണ്ട് വണ്ടികളും പിടിച്ചെടുത്ത് വടകര RT ഓഫീസിൽ കൊണ്ടുവന്നു. അത് കൊണ്ട് തീർന്നില്ല. എതാണ് വ്യാജൻ എന്ന് കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. തിരിച്ചറിയാനാവാത്ത വിധം സാമ്യമുള്ള ഇരട്ട വണ്ടികൾ. ചേസിസ് നമ്പറും എഞ്ചിൻ നമ്പറും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജനിലും കൊത്തിയിരുന്നു. രണ്ട് ഉടമകളും വാഹനങ്ങൾ വാങ്ങിയത് പല ആളുകൾ കൈമാറി ആണ്.

ഒടുവിൽ ഒറിജിനലിനെ കണ്ടു പിടിക്കാനായി 1993 ൽ രജിസ്റ്റർ ചെയ്‌ത വണ്ടിയുടെ വിവരങ്ങൾ തേടി ആലപ്പുഴ ഓഫീസിലേക്ക് പോയി. വണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ ശേഖരിച്ച ചേസിസ് നമ്പറിന്റെ പെൻസിൽ പ്രിൻറ് ഒട്ടിച്ച് സൂക്ഷിച്ച് വച്ച 'വണ്ടി ജനന രജിസ്റ്റർ' - Birth Register (B Register) കണ്ടെടുത്തു.

തുടർന്ന് ചേസിസ് നമ്പർ ഒത്തു നോക്കി വ്യാജനെ കണ്ടെത്തുകയായിരുന്നു വടകര എ എം വി ഐ വിവേക് രാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അങ്ങനെ വട്ടംകറക്കിയ ബുള്ളറ്റിലെ വ്യാജനെ കയ്യോടെ പൊക്കി...












Click it and Unblock the Notifications