'ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി';' താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്ന്; വെളിപ്പെടുത്തി പ്രകാശ് രാജ്
'ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി';'താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്ന്; വെളിപ്പെടുത്തി പ്രകാശ് രാജ്
തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് നടൻ പ്രകാശ് രാജ്. താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ് എന്നാണ് നടൻ പ്രകാശ് രാജിന്റെ പ്രതികരണം. അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്.
അതിനൊപ്പം തന്നെ ദൈവത്തിന്റെ സ്വന്തം നാടിന് നടൻ നന്ദി പറയുകയും ചെയ്തു.
നടൻ പ്രകാശ് രാജിന്റെ വാക്കുകൾ ഇങ്ങനെ ; -
'ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തേത് കേരളം ഉൾപ്പെടുന്ന ഇന്ത്യ.

കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രം ആണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി.'- പ്രകാശ് രാജ് പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡോ എൻ എം മുഹമ്മദാലിയുടെ പേരിൽ അറിയപ്പെടുന്ന പുരസ്‌കാരം പ്രകാശ് രാജ് നേടിയിരുന്നു. ഇതിന് ശേഷം, ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. അതേ സമയം, വില്ലനായിട്ട് അഭിനയിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നു കാട്ടുന്ന നായകൻ ആണ് പ്രകാശ് രാജെന്നും സ്പീക്കർ എം ബി രാജേഷ് ചടങ്ങിൽ പറഞ്ഞിരുന്നു.

അതേസമയം, ആമസോൺ പ്രൈമിലൂടെ കാണികൾക്ക് മുന്നിൽ റിലീസ് ചെയ്ത 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തിൽ പ്രകാശ് രാജിനെതിരെ സമൂഹ മാധ്യങ്ങളിൽ വൻ ചർച്ചകൾ നടന്നിരുന്നു. സിനിമയിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഒരു രംഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നത്. ജയ് ഭീമിം എന്ന ചിത്രത്തിൽ 'ഹിന്ദിയിൽ സംസാരിച്ചതിന്' പ്രകാശ് രാജിന്റെ കഥാപാത്രം ഒരാളെ തല്ലുന്ന വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, ഹിന്ദി സംസാരിച്ചതിന്റെ പേരിൽ അയാളെ പ്രകാശ് രാജ് തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് സിനിമയിലെ വൈറൽ രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പലയിടത്ത് നിന്നുളള ആരോപണം ഉയർന്ന് വന്നിരുന്നു.

ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിംഗാവുകയായിരുന്നു. സിനിമയിലെ ഈ രംഗം ഹിന്ദി സംസാരിക്കുന്നവരെ വ്രണപ്പെടുത്തുന്നു എന്ന് ചിലർ പറയുമ്പോൾ, മറ്റ് ചിലർ നിർമ്മാതാക്കളെയും നടനെയും ന്യായീകരിച്ചും സംസാരിച്ചിരുന്നു. സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ഏറെ ചർച്ചകൾക്ക് വഴി വെയ്ച്ചിരുന്നത്.. ഒരു പോലീസ് വേഷമിട്ടാണ് പ്രകാശ് രാജ് ജയ് ഭീമിൽ അരങ്ങ് തകർത്തത്. വിമർശനങ്ങൾക്ക് വിധേയമായപ്പോഴും ചിത്രത്തിന് ആമസോൺ പ്രൈമിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നു.

രജിഷ വിജയനാണ് ചിത്രത്തിലെ സൂര്യയുടെ നായിക എത്തുന്നത്. 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്.സൂര്യയും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം ഒരു സുപ്രധാന സാമൂഹിക പ്രശ്നം ഉയർത്തിയതിന് എല്ലാ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

പോലീസുകാരനായി എത്തുന്ന പ്രകാശ് രാജ് 'ഹിന്ദിയിൽ സംസാരിച്ചതിന്' ഒരാളെ തല്ലുന്നത് വൈറലായ ക്ലിപ്പിൽ കാണിക്കുന്നു. രാജ് ആ വ്യക്തിയോട് തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നു. അതിന് വേണ്ടി തല്ലുന്നു. ട്വിറ്ററിലെ ഒരു വിഭാഗം ആളുകൾ ഈ ദൃശ്യത്തിൽ അസ്വസ്ഥരായിരുന്നു. ഇത് ഹിന്ദിയിൽ 'വിദ്വേഷം' പടർത്തുകയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നത്.












Click it and Unblock the Notifications