'താങ്കള്‍ സഭാനാഥനാണ്, അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്തമാണ്'; ഹരീഷ് പേരടി
കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദം ചര്‍ച്ചയായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പ്രിയപ്പെട്ട ഷംസീര്‍ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് ഹരീഷ് പേരടി ഇതേ കുറിച്ച് പ്രതികരിത്. ശാസ്ത്ര ബോധം വളര്‍ത്താനുള്ള താങ്കളുടെ പ്രസംഗത്തില്‍ മറ്റു മതങ്ങളെയൊന്നും പരാമര്‍ശിക്കാതെ ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമര്‍ശം അത് നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്ക് ഏല്‍പ്പിച്ചിട്ടുണ്ട്...അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്തമാണെന്ന് ഹരീഷ് പേരടി പറഞ്ഞു.
'താങ്കള്‍ ബോധപൂര്‍വ്വം ഒരു മതത്തേയും അവഹേളിക്കുന്ന ആളല്ല എന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്. താങ്കള്‍ ഞങ്ങളുടെ സഭാനാഥനാണ്...ബോധപൂര്‍വ്വമല്ലെങ്കിലും സഭാനാഥന്റെ ഒരു പ്രസ്തവാനയുടെ പേരില്‍ നാട്ടില്‍ വര്‍ഗ്ഗീയതക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടാവരുത്...ശാസ്ത്രത്തെ മനുഷ്യമനസ്സുകളില്‍ ഉണര്‍ത്താന്‍ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക എന്നതാണ് യഥാര്‍ത്ഥ ശാസ്ത്രബോധം...മാപ്പ് അല്ല ആവിശ്യപ്പെടുന്നത്'- ഹരീഷ് പേരടി കുറിച്ചു. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്....

പ്രിയപ്പെട്ട ഷംസീര്‍...താങ്കള്‍ ബോധപൂര്‍വ്വം ഒരു മതത്തേയും അവഹേളിക്കുന്ന ആളല്ല എന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്...പക്ഷെ ശാസ്ത്ര ബോധം വളര്‍ത്താനുള്ള താങ്കളുടെ പ്രസംഗത്തില്‍ മറ്റു മതങ്ങളെയൊന്നും പരാമര്‍ശിക്കാതെ ഒരു പ്രത്യേക മതത്തെ പറ്റി മാത്രമുള്ള പരാമര്‍ശം അത് നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്ക് ഏല്‍പ്പിച്ചിട്ടുണ്ട്...അത് തിരുത്തേണ്ടത് നിങ്ങളുടെ മാനവികമായ ഉത്തരവാദിത്വമാണ്.
കാരണം താങ്കള്‍ ഞങ്ങളുടെ സഭാനാഥനാണ്...ബോധപൂര്‍വ്വമല്ലെങ്കിലും സഭാനാഥന്റെ ഒരു പ്രസ്തവാനയുടെ പേരില്‍ നാട്ടില്‍ വര്‍ഗ്ഗീയതക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടാവരുത്...ശാസ്ത്രത്തെ മനുഷ്യമനസ്സുകളില്‍ ഉണര്‍ത്താന്‍ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക എന്നതാണ് യഥാര്‍ത്ഥ ശാസ്ത്രബോധം...മാപ്പ് അല്ല ആവിശ്യപ്പെടുന്നത്.
പരിക്കേറ്റ മതതരത്വത്തിനുവേണ്ടി ശാസ്ത്രിയ ചികല്‍സക്കുള്ള ജനാധിപത്യത്തിന്റെ നല്ല വാക്കുകള്‍ ...പൊതു സമൂഹത്തോടുള്ള ഒരു തിരുത്തല്‍..മിത്തായാലും മൂര്‍ത്തിയായാലും ഭരണഘടന വിശ്വാസികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തോടുള്ള മാനവികതയുടെ ഐക്യപ്പെടല്‍...അത് നിങ്ങള്‍ ചെയ്യേണ്ടതുണ്ട്...നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ അതിന് കാത്തിരിക്കുന്നുണ്ട്...അങ്ങിനെയൊരു തിരുത്തല്‍ താങ്കളുടെ പ്രതിച്ഛായ ജനമനസ്സുകളില്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ...ലാല്‍ സലാം.
അതേസമയം, മിത്തുകളെ ശാസ്ത്രമായി വ്യാഖ്യാനിച്ച് പഠിപ്പിക്കുന്നതിനെതിരെയുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് വിവാദം. സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തിയിരുന്നു.












Click it and Unblock the Notifications