നിത്യയ്ക്ക് വയോധികന്റെ മകളുടെ പ്രായം?, ഹണി ട്രാപ്പില്‍ കുടുക്കിയത് പണത്തോടുള്ള ആര്‍ത്തി
കൊല്ലം: കൊല്ലത്ത് 75കാരനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീരിയല്‍ നടിയായ നിത്യ ശശിയും ബിനുവും ചേര്‍ന്നാണ് തന്നെ കുടുക്കിയതെന്ന കാര്യം വയോധികന് മനസിലായിരുന്നില്ല. ജൂണ്‍ ആറിനാണ് 75കാരനും നിത്യയും ചേര്‍ന്ന് കലയ്‌ക്കോടുള്ള വീട്ടിലെത്തിയത്. ഇരുവരും നഗ്നരായുള്ള ചിത്രം ബിനു കിടപ്പുമുറിയുടെ ജനാലയിലൂടെ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ബിനു 25 ലക്ഷം ആവശ്യപ്പെട്ടത്.
75 കാരന്‍ 15 ലക്ഷവും നിത്യ 10 ലക്ഷവും നല്‍കണമെന്നാണ് ബിനു ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് നിത്യ പൊട്ടികരഞ്ഞു. ഇതോടെ 75കാരന്‍ ബിനുവിന് കൊടുക്കാനായി നിത്യയുടെ അക്കൗണ്ടില്‍ 11 ലക്ഷം രണ്ട് തവണയായി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ബിനു വീണ്ടും 4 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.

നശിപ്പിച്ചെന്ന് പറഞ്ഞ ദൃശ്യങ്ങള്‍ വീണ്ടും വാട്‌സാപ്പിലൂടെ അയച്ചു നല്‍കി. പണം കൊടുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നിത്യ നിര്‍ബന്ധിച്ചതോടെ വയോധികന് സംശയം തോന്നി. രണ്ട് പേരും ഒത്തു കളിക്കുകയാണെന്ന സംശയത്തെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ 18ന് പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതൊന്നും അറിയാതെ നിത്യയും ബിനുവും വയോധികനെ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടു.
11 ലക്ഷത്തില്‍ നിര്‍ത്താതെ വീണ്ടും പണം ചോദിച്ചതാണ് ഇവരെ കുടുക്കാന്‍ കാരണമായത്. ഒരുപക്ഷേ, പണം വീണ്ടും ചോദിച്ചില്ലെങ്കില്‍ വയോധികന്‍ പോലീസിനെ സമീപിക്കില്ലായിരുന്നു. പിന്നീട് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരുവരെയും കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പണം വാങ്ങാന്‍ പട്ടത്തെ ഫ്‌ളാറ്റില്‍ രണ്ട് പേരെയും വിളിച്ചുവരുത്തി. ബുധനാഴ്ച ഇരുവരും എത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, നിത്യയുടെ അക്കൗണ്ടിലിട്ട 11 ലക്ഷം ബിനുവിന് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇവരുടെ അക്കൗണ്ട് പരിശോധിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. സൈന്യത്തില്‍ നിന്ന് വിരമിച്ച് കേരള സര്‍വ്വകലാശാലയില്‍ ഫുട്‌ബോള്‍ കോച്ചായി ജോലി ചെയ്യുന്ന 75കാരനാണ് ഹണി ട്രാപ്പിന് ഇരയായത്.
അഭിഭാഷകയും സീരിയല്‍ നടിയുമായ നിത്യ ശശി (40) സുഹൃത്ത് ബിനു (48) എന്നിവരാണ് അറസ്റ്റിലായത്. 75കാരന്റെ കലയ്‌ക്കോടുള്ള വീടും ഫാമും വാങ്ങണമെന്ന് താല്‍പര്യം അറിയിച്ചാണ് നിത്യ 75കാരനെ സമീപിക്കുന്നത്. ഒന്നര വര്‍ഷമായി പരിചയമുള്ള ബിനുവാണ് നിത്യയെ 75കാരന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്നു ചര്‍ച്ച സൗഹൃദം സ്ഥാപിച്ചതോടെ വാടകയ്ക്ക് എടുക്കാമെന്ന ധാരണയിലെത്തി. ജൂണ്‍ ആറിന് ഈ വീട്ടില്‍ എത്തിയതോടെയാണ് ഹണി ട്രാപ്പിന് തുടക്കമിട്ടത്.












Click it and Unblock the Notifications