'തനിക്ക് തോന്നുന്നത് താന്‍ ചെയ്യും, ഇതിനൊന്നും മറുപടി പറയാൻ സമയമില്ല', സൈബർ ആക്രമണത്തോട് റിമ
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിലുളള സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് റിമ കല്ലിങ്കല്‍. ഇത്തരത്തിലുളള അധിക്ഷേപങ്ങള്‍ താന്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്ന് റിമ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും മറ്റ് പല കാര്യങ്ങളും തനിക്ക് ചെയ്യാനുണ്ടെന്നും റിമ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ മറുപടി പറയാന്‍ താനൊരു കൊച്ചുകുട്ടിയൊന്നും അല്ല. കുട്ടികളെ താന്‍ ചെറുതായി കാണുകയല്ല. ഇന്നത്തെ കുട്ടികള്‍ വ്യക്തമായ കാഴ്ചപ്പാട് ഉളളവരാണ്. ഇത്തരത്തിലുളള നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ല എന്നാണ് ഉദ്ദേശിച്ചത്. ഇത്തരത്തിലുളള പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. തനിക്ക് തോന്നുന്നത് താന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം എന്നാണ് താന്‍ കരുതുന്നത് എന്നും റിമ കല്ലിങ്കല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ റീജിയണല്‍ ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ റിമ ധരിച്ച വേഷമാണ് സദാചാര ആക്രമണത്തിന് കാരണമായത്. മിനി സ്‌കര്‍ട്ട് ആയിരുന്നു താരം ധരിച്ചിരുന്നത്. റിമയുടെ ഫോട്ടോകളും വീഡിയോകളും മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും അടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. റിമ ധരിച്ചിരിക്കുന്ന വസ്ത്രം മാന്യമല്ലെന്നും സംസ്‌ക്കാരത്തിന് ചേര്‍ന്നത് അല്ലെന്നുമാണ് സൈബര്‍ ആങ്ങളമാരുടെ കണ്ടെത്തല്‍.
ഓപ്പണ്‍ ഫോറത്തില്‍ സിനിമയിലെ തൊഴില്‍ അന്തരീക്ഷം പോലുളള വിഷയത്തില്‍ ഗൗരവകരമായ കാര്യങ്ങളാണ് റിമ കല്ലിങ്കല്‍ സംസാരിച്ചത്. കേരളം പോലൊരു സംസ്ഥാനത്ത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ഒരിടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ പറഞ്ഞു. സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി എന്നത് എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒന്നാണ്. വൈറസ് എന്ന സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ ഐസി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നതായി റിമ പറഞ്ഞു. അപ്പോള്‍ ഇന്റേണല്‍ കമ്മിറ്റി എന്നുളള ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്നേ ഉണ്ടായിരുന്നുളളൂ. ഒരു തൊഴിലിടത്തില്‍ ഒരുപാട് പേരെ ഒരുമിച്ച് കൊണ്ട് വരുമ്പോള്‍ അവിടം കളങ്കരഹിതമായിരിക്കണം എന്നുളള മാനസികാവസ്ഥ മാത്രമാണ് ഇതിന് ആവശ്യമെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications