• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചാനല്‍ താരമായ പിന്നണി ഗായിക ഹൈടെക് പെണ്‍വാണിഭത്തിലെ പ്രധാനി, സിനിമ നടിയും... ഞെട്ടിക്കുന്ന വാര്‍ത്ത

  • By രശ്മി നരേന്ദ്രൻ

കൊച്ചി: അറിയപ്പെടുന്ന പിന്നണി ഗായികയും ചാനല്‍ പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യവും ആയ താരം കേരളത്തിലെ ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ വേറേയും ചില സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്മി നായര്‍ക്കെതിരെ കാവ്യ... നായർ കുട്ടി എന്തിന് ചോവന്‍ ചെക്കനോട് മിണ്ടി? മകന്റെ കാമുകിയുടെ ഭരണം

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മംഗളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രശ്മി നായരേയും രാഹുല്‍ പശുപാലനേയും കുടുക്കിയ 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ലഹരി ഉപയോഗത്തിന്റെ പേരില്‍ കുപ്രസിദ്ധയായ ഒരു യുവ നായികയും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ ബിഗ് ഡാഡി അവസാനിക്കുന്നില്ല

കേരളത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കൂച്ചുവിലങ്ങിടുന്നതിന് വേണ്ടിയാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ കോളിളക്കം സൃഷ്ടിച്ച ചില അറസ്റ്റുകള്‍ക്ക് ശേഷം ഓപ്പറേഷന്‍ ബിഗ് ഡാഡി നിര്‍ജ്ജീവമായെന്ന് ആക്ഷേപം ഉണ്ട്.

അറിയപ്പെടുന്ന പിന്നണി ഗായിക, ചാനല്‍ അവതാരക

അറിയപ്പെടുന്ന പിന്നണി ഗായികയും ചാനല്‍ അവതാരികയും ആയ യുവതി ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

ഗള്‍ഫ് ഷോകളിലും താരം

ചാനല്‍ പരിപാടികളില്‍ മാത്രമല്ല, ഗള്‍ഫ് സ്റ്റാര്‍ ഷോകളിലും അവിഭാജ്യ ഘടകമാണ് ഈ ഗായിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കെതിരെ ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ചെറിയ പെണ്‍കുട്ടികളും സിനിമ താരങ്ങളും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഈ സംഘത്തിന് കീഴില്‍ ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ചില പ്രമുഖ സിനിമ താരങ്ങളും ഈ പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ സംഭാഷണം?

രശ്മി നായര്‍ കേസില്‍ പോലീസ് അവകാശപ്പെടുന്നത് പോലെ തന്നെ വ്യാജ പേരില്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഗായികയെ കുറിച്ചും നിര്‍ണായക വിവരം ലഭിച്ചതത്രെ. എന്നാല്‍ സംശയം തോന്നിയതോടെ ഗായിക തന്നെ പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

റേറ്റ് വരെ വ്യക്തമാക്കിയെന്ന്

ഇടപാടിന് ആവശ്യമായ തുകയും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. എവിടെയാണ് എത്തേണ്ടത് എന്ന കാര്യവും പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പെണ്‍കുട്ടി നേരത്തേ പിടിയില്‍

ഈ സംഘത്തിലേത് എന്ന് കരുതുന്ന ഒരു പെണ്‍കുട്ടി നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ചങ്ങനാശേരിയില്‍ വച്ചായിരുന്നു ഇത്. എന്നാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്ന് കാണിച്ച് ഈ കേസില്‍ അവര്‍ രക്ഷപ്പെടുകയാണ് ഉണ്ടായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലഹരി ഉപയോഗിക്കുന്ന നടി?

ലഹരി ഉപയോഗത്തിന്റെ പേരില്‍ കുപ്രസിദ്ധയായ ഒരു യുവ നായികയും ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായിക ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഈ നടിയും ഉണ്ടെന്നാണ് സൂചനകള്‍.

തെളിവ് കിട്ടിയാല്‍ ഉടന്‍ അറസ്റ്റ്

ഗായികയ്‌ക്കെതിരെ ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് കേരളത്തെ ഞെട്ടിക്കുന്ന ഒരു അറസ്റ്റ് തന്നെ ആകും.

ഓണ്‍ലൈന്‍ പെണ്‍വാണിഭം

ഓപ്പറേഷന്‍ ബിഗ് ഡാഡിയ്ക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. രശ്മി നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെട്ട കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല എന്ന ആരോപണവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

English summary
Famous Female Playback Singer behind hi tech Sex racket- Report. Operation Big Daddy team is observing a young actress also regarding this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more