• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് യോഗ്യത പട്ടിക; ഹൈബി ഈഡന് പറയാനുള്ളത് ഇതാണ്

തിരുവനന്തപുരം: കെപിസിസിയുടെ എതിര്‍പ്പ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യത ഉള്ളവരുടെ പത്തംഗ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. എംപിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരിനാഥ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്.

എന്നാല്‍ പട്ടികയില്‍ തന്‍റെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍. ഫേസ്ബുക്കിലൂടെയാണ് ഹൈബിയുടെ പ്രതികരണം. ജനപ്രതിനിധികൾ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുന്നതിനെ നേരത്തെ ഏറ്റവും കൂടുതൽ എതിർത്ത വ്യക്തിയാണ് ഹൈബി.പോസ്റ്റ് വായിക്കാം

 മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്

മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത പട്ടികയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുള്ളത് സംഘടനയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു പ്രക്രിയ മാത്രമാണ്. തിരഞ്ഞെടുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിലായതിനാലും സംഘടനയിൽ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുത്തുമാണ് മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്.

 വ്യക്തമാക്കിയിരുന്നു

വ്യക്തമാക്കിയിരുന്നു

ആ പെർഫോർമേഴ്സ് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമേ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ കഴിയുകയുള്ളു എന്ന് മാത്രമാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് കഴിഞ്ഞ വർഷം ഈ പ്രക്രിയ തുടങ്ങിയപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു.

 ഉത്തരവാദിത്തമുള്ള എംപി

ഉത്തരവാദിത്തമുള്ള എംപി

അന്ന് എം.എൽ.എ.യായിരുന്നെങ്കിൽ ഇന്ന് കൂടുതൽ ഉത്തരവാദിത്വമുള്ള എം.പി.യാണ്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന എന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഈ പ്രസ്ഥാനം ചെറുപ്രായത്തിൽ തന്നെ എനിക്ക് ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്.

 പുതിയ നേതൃത്വം

പുതിയ നേതൃത്വം

കെ.എസ്.യു. ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും പ്രസിഡന്റ്, എൻ.എസ്.യു. ദേശീയ അധ്യക്ഷൻ, രണ്ടു വട്ടം എം.എൽ.എ., എം.പി. തുടങ്ങി ലഭിച്ച അംഗീകാരങ്ങൾ മുഴുവൻ പാർട്ടിയിൽ ലഭിച്ച അവസരങ്ങൾ കൊണ്ടായിരുന്നു. പുതിയ യുവാക്കൾക്ക് ഈ അവസരങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ പുതിയ നേതൃത്വം ഉയർന്നു വരികയുള്ളു.

 ആവര്‍ത്തിക്കുന്നു

ആവര്‍ത്തിക്കുന്നു

കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനാ തലത്തിൽ കഴിവ് തെളിയിച്ച നിരവധി ചെറുപ്പക്കാർക്ക് കൂടി ഈ പട്ടികയിൽ ഇടം നൽകി അവസരങ്ങൾ നൽകേണ്ടതായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.അതിനാൽ ഈ സംഘടനാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ല എന്ന നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പല്ലാതെ സമവായം ആണെങ്കിലും എന്റെ പേര് പരിഗണിക്കേണ്ടതില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോണ്‍ഗ്രസിന് വോട്ട് മറിച്ച് ജെഡിഎസ്?11 മണ്ഡലങ്ങളില്‍,ഡികെ ശിവകുമാര്‍-കുമാരസ്വാമി തന്ത്രം?

ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍

ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?

English summary
Hibi eden about Youth Congress president list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X