ഹൈബി ഈഡന്‍ എംഎല്‍യെ പ്രമുഖ വസ്ത്രവ്യാപാരി കൈയ്യേറ്റം ചെയ്തു?
കൊച്ചി: ഹൈബി ഈഡന്‍ എംഎല്‍എയ്ക്ക് നേരെ കൈയ്യേറ്റ ശ്രമം. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ പൊലീസ് നോക്കി നില്‍ക്കെയാണ് വസ്ത്രവ്യാപാരിയായ സണ്ണി ആലപ്പാട്ട് എംഎല്‍എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവ സമയം മുറിയ്ക്കകത്ത് മുഖ്യമന്ത്രി ഉണ്ടായിരുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല( കുസാറ്റ്) വൈസ് ചാന്‍സലര്‍ നിയമനത്തിന് വേണ്ടിയുള്ള സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എംഎല്‍എയ്ക്ക് എതിരെ രംഗത്ത് വരാന്‍ വസ്ത്ര വ്യാപാരിയെ പ്രേരിപ്പിച്ചത്. സമിതിയിലിടം നേടാന്‍ ഹൈബി ഈടന്‍ ശ്രമം നടത്തുന്നതായി സൂചനയുണ്ട്. ഈ നീക്കത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ മത്സര രംഗത്ത് ഇറക്കിയിരിയ്ക്കുകയാണ്.

മുഖ്യമന്ത്രി ഉണ്ടായിരുന്ന രണ്ടാം നമ്പര്‍ മുറിയ്ക്ക് പുറത്ത് പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും നോക്കി നില്‍ക്കെ വ്യാപാരി ഹൈബി ഈഡന്റെ പേര് വിളിച്ച് അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് എംഎല്‍എയ്ക്ക് സമീപമെത്തുകയും മുഖ്യമന്ത്രിയുടെ മുറിയ്ക്ക് മുന്നില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. ബഹളം കേട്ട് മുഖ്യമന്ത്രി പുറത്ത് വരികയും ചെയ്തു. കേവലം വസ്ത്രവ്യാപാരിയായ സണ്ണി എങ്ങനെ സിന്‍ഡിക്കേറ്റ് അംഗമായി മാറിയെന്നതിനെപ്പറ്റി ഹൈബി അനുകൂലികള്‍ വിമര്‍ശനം ഉന്നയിക്കുന്നു.
മുമ്പ് വിസിയെ നിയമിയ്ക്കാന്‍ നിശ്ചയിച്ച കമ്മിറ്റിയില്‍ ഹൈബി അംഗമായിരുന്നു. തിരഞ്ഞെടുപ്പായതിനാല്‍ കമ്മിറ്റിയ്ക്ക് യോഗം ചേരാന്‍ കഴിഞ്ഞില്ല. മാത്രമല്ല കാലാവധി അവസാനിയ്ക്കുകയും ചെയ്തിരുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/bNifZNv-e_Y" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications