ഹൈബിയുടെ ഭൂരിപക്ഷം 50,000 കടക്കും, വന്‍ വിജയം നേടുമെന്ന് യുഡിഎഫ്
കേരളത്തിലെ ഉയര്‍ന്ന പോളിങ്ങ് ശതമാനത്തില്‍ വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഫലം വരും മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളെ സംബന്ധിച്ച് കൂട്ടികിഴിക്കലുകള്‍ മുന്നണികള്‍ തുടങ്ങി കഴിഞ്ഞു. കേരളത്തില്‍ 18 സീറ്റുകളില്‍ വിജയ സാധ്യത ഉണ്ടെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍. യുഡിഎഫ് 17 വരെ സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
ശക്തമായ മത്സരം നടന്ന എറണാകുളത്തും യുഡിഎഫ് ശക്തമായ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡന്‍ 50,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

ശക്തമായ മത്സരം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനും തമ്മില്‍ ശക്തമായ മത്സരമാണ് എറണാകുളത്ത് കാഴ്ച വെച്ചത്. ഇവിടെ വ്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

ഭൂരിപക്ഷം
ഹൈബിയുടെ ഭൂരിപക്ഷം 80,000 ത്തില്‍ കൂടുതല്‍ കവിയുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. പറവൂര്‍ നിയമസഭാ മണ്‍ലത്തില്‍ നിന്ന് മാത്രം ഹൈബിക്ക് 10,000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

മേല്‍ക്കൈ
തൃപ്പൂണിത്തറയും ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തി. ഇവിടെ 3000 വോട്ടിന്‍റെ മേല്‍ക്കൈയാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

സ്വന്തം മണ്ഡലത്തില്‍
കൊച്ചിയില്‍ യുഡിഎഫിന് 20,000 മുതല്‍ 28,000 വരെ വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഹൈബിയുടെ സ്വന്തം മണ്ഡലമായ എറണാകുളത്ത് പന്ത്രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

വയനാട്ടിലും
തൃക്കാക്കര , വൈപ്പില്‍ എന്നീ മണ്ഡലങ്ങളിലും മേല്‍ക്കൈ നേടാന്‍ ആകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വയനാട്ടില്‍ രാഹുലിന് മൂന്ന് ലക്ഷം ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫിന്‍റെ പ്രതീക്ഷ. മലപ്പുറത്ത് നിന്ന് മാത്രം ഇത് ഒന്നരലക്ഷത്തിന് മുകളില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫ് അവലോകന യോഗത്തിലെ വിലയിരുത്തല്‍.












Click it and Unblock the Notifications